വ്യത്യസ്ത രുചികളിൽ ഹൽവ ഇന്ന് വിപണിയിൽ ലഭ്യമാണ്. വീട്ടിലും എളുപ്പത്തിൽ ഹൽവ തയ്യാറാക്കാൻ സാധിക്കും. ബ്രെഡ് കൊണ്ട് ഹൽവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ
- ബ്രഡ് : 10 സ്ലൈസ്
- പഞ്ചസാര : 3/4 കപ്പ്
- വെള്ളം : അര കപ്പ്
- ഏലയ്ക്ക പൊടി : അര ടീ സ്പൂണ്‍
- നെയ്യ് / ഓയിൽ : ബ്രഡ് ടോസ്റ്റ് ചെയ്യാൻ
തയ്യാറാക്കുന്ന വിധം
പാനിൽ നെയ്യ് / ഓയിൽ ചേർത്തു ബ്രഡ് സ്ലൈസ് ഒരൊന്നായി രണ്ട് വശവും ബ്രൗണ്‍ കളർ ആയി ടോസ്റ്റ് ചെയ്യുക
പഞ്ചസാരയും വെള്ളവും ചേർത്തു തിളപ്പിക്കുക.
പഞ്ചസാര നന്നായി അലിഞ്ഞു കഴിയുമ്പോൾ ടോസ്റ്റ് ചെയ്ത ബ്രഡ് മുറിച്ചു ഇട്ട് കൊടുക്കാം.
നന്നായി ഇളക്കി കൊടുക്കുക.
വെള്ളം വറ്റി എണ്ണ തെളിഞ്ഞു പാത്രത്തിൽ നിന്നും വിട്ട് വന്ന് തുടങ്ങുമ്പോൾ ഏലയ്ക്ക പൊടി ചേർത്തു തീ ഓഫ് ആക്കാം..
നെയ്യ് തടവിയ പാത്രത്തിലേക്ക് മാറ്റി ചൂടാറി കഴിഞ്ഞു മുറിക്കാം.
വേണമെങ്കിൽ അണ്ടിപ്പരിപ്പ്, മുന്തിരി അവസാനം ചേർക്കാം..
Content Highlights: Bread halwa recipe