ഡാൻഡിനോങ് ആർട്സ് ക്ലബ്ബിന്റെ ആകർഷകമായ കാർണിവലിലേക്ക് എല്ലാവരും ക്ഷണിക്കുന്നു! പ്രവേശനം സൗജന്യം
മെൽബൺ : മെൽബണിലെ ഡാൻഡിനോങ് ആർട്സ് ക്ലബ്ബ് (DAC) ഒരു അവിസ്മരണീയമായ ദിവസത്തിന് തയ്യാറെടുക്കുകയാണ്. നവംബർ 9 ന്, ശനിയാഴ്ച, ‘കാർണിവൽ 2024’ എന്ന പേരിൽ ഒരു വലിയ കുടുംബ വിനോദ പരിപാടി സംഘടിപ്പിക്കുന്നു.
ഈ ദിവസം, എല്ലാ പ്രായക്കാർക്കും ആസ്വദിക്കാവുന്ന നിരവധി ആകർഷണങ്ങളാണ്ഒ സംഘാടകർ ഒരുക്കിയിരിക്കുന്നത്. കുട്ടികൾക്ക് ജമ്പിംഗ് കാസിൽ, ഫേസ് പെയിന്റിംഗ് എന്നിവയിൽ മുഴുകാം. കായിക പ്രേമികൾക്ക് വിവിധ മത്സരങ്ങൾ ആസ്വദിക്കാം, രുചികരമായ ഭക്ഷണങ്ങൾ രുചിക്കാം . എല്ലാംകൊണ്ടും മെൽബൺ മലയാളികൾക്ക് ഒരു ഉത്സവമായി ആഘോഷിക്കാൻ ഒരു കാർണിവൽ . അതും തികച്ചും സൗജന്യമായി.
ഏതൊരു കായിക പ്രേമികളെയും ആവേശത്തിന്റെ കൊടുമുടിയിലേക്ക് എത്തിക്കാനുതകുന്ന ഓസ്ട്രേലിയയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള വടംവലി ടീമുകൾ തമ്മിലുള്ള ആവേശകരമായ മത്സരങ്ങളും, മെൽബണിലെ ഏറ്റവും വലിയ വോളിബോൾ ടൂർണമെന്റും ഈ ദിവസം നടക്കും.
കലാപ്രേമികൾക്കും ഈ ദിവസം ഒരു വിരുന്നാണ്. ‘തെക്കൻ റവൊല്യൂഷൻസ്’ അവതരിപ്പിക്കുന്ന ഗാനസന്ധ്യയും, മെൽബണിലെ പ്രമുഖ ഡാൻസ് ടീമുകളുടെ അതിമനോഹരമായ പ്രകടനങ്ങളും കാണികളെ ആനന്ദത്തിൽ ആറാടിക്കുമെന്ന് സംഘാടകർ ഉറപ്പ് തരുന്നു. ഇതെല്ലാം ആസ്വദിക്കുന്നതിന് യാതൊരു വിധ പ്രവേശന ഫീസും ഈടാക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.
ഈ വൈവിധ്യമാർന്ന പരിപാടികൾക്കൊപ്പം, സ്വാദിഷ്ടമായ ഭക്ഷണങ്ങൾ വാഗ്ദാനം ചെയ്യുന്ന നിരവധി ഫുഡ് സ്റ്റാളുകളും ഉണ്ടാകും. V care dental സർവീസ് എന്ന പ്രമുഖ സ്ഥാപനമാണ് ഈ പരിപാടിയുടെ മെയിൻ സ്പോൺസർ.
പ്രവേശനം പൂർണമായും സൗജന്യമായ ഈ കാർണിവലിൽ ഭാഗമാകാൻ എല്ലാവരെയും ഹൃദ്യമായി ക്ഷണിക്കുന്നു. കുടുംബത്തോടൊപ്പം അല്ലെങ്കിൽ സുഹൃത്തുക്കളോടൊപ്പം വന്ന് ഈ അവിസ്മരണീയമായ ദിവസം ആഘോഷിക്കാൻ സംഘാടകർ അഭ്യർത്ഥിക്കുന്നു.
കാർണിവൽ : നവംബർ 9, ശനിയാഴ്ച സമയം: രാവിലെ 9 മണി മുതൽ വൈകിട്ട് 10 മണി വരെ സ്ഥലം: സെന്റ്. ജോൺസ് കോളേജ്, ഡാൻഡിനോങ്
കൂടുതൽ വിവരങ്ങൾക്ക്:
വിനോദ് – 0425007704
ബിന്നി – 0415671426
ജെയ്‌സൺ – 0435844721
ജിതേഷ് – 0481 351 155