കൊച്ചി: കോതമംഗലം മാനസ കൊലക്കേസിൽ ബിഹാറിൽ അറസ്റ്റിലായ പ്രതികളെ ആലുവ എസ്.പി ഓഫീസിലെത്തിച്ചു. സോനുകുമാർ മോദി, മനേഷ്കുമാർ വർമ എന്നിവരെയാണ് ആലുവയിലെത്തിച്ചത്. ഇവരുടെ ഫോണുകളിൽനിന്നാണ് നിർണായകമായ തോക്ക് പരിശീലന ദൃശ്യങ്ങൾ ലഭിച്ചത്.
കഴിഞ്ഞദിവസമാണ് രഖിലിന് തോക്ക് വിറ്റ സോനുകുമാർ മോദിയെയും ഇടനിലക്കാരനായ ടാക്സി ഡ്രൈവർ മനേഷ്കുമാർ വർമയെയും ബിഹാറിൽനിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. കോതമംഗലം എസ്.ഐ മാഹീന്റെ നേതൃത്വത്തിലുള്ള സംഘമാണ് ഇവരെ സാഹസികമായി പിടികൂടിയത്.
കോടതിയിൽ ഹാജരാക്കിയ ശേഷം ഇരുവരെയും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യംചെയ്യാനാണ് പോലീസിന്റെ തീരുമാനം.
Content Highlights: Suspects arrested at bihar in manasa case brought to kochi