കാബൂളിവാല ചിക്കൻ, വ്യത്യസ്തമായ ചിക്കൻ രുചി പരീക്ഷിച്ചാലോ
ചേരുവകൾ
- ചിക്കൻ തൊലിയോട് കൂടിയത് ഒരു ഫുൾ- 1200 ഗ്രാം
- ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്- 100 ഗ്രാം
- മുളകുപൊടി- 50 ഗ്രാം
- മഞ്ഞൾപ്പൊടി- 50 ഗ്രാം
- ചെറുനാരങ്ങാനീര്- 30 മില്ലി
- ഉപ്പ്- ആവശ്യത്തിന്
- തക്കാളി പേസ്റ്റ്- 100 ഗ്രാം
- തേൻ- ഒരു ടേബിൾ സ്പൂൺ
- നെയ്യ്, ബട്ടർ- ഒരോ സ്പൂൺ
- വാഴയില- ഒന്ന്
- ക്രഷ്ഡ് ചില്ലി- ഒരു ടീസ്പൂൺ
തയ്യാറാക്കുന്ന വിധം
വൃത്തിയാക്കിയ കോഴിയിൽ മുളകുപൊടി, മഞ്ഞൾപൊടി, തക്കാളി പേസ്റ്റ്, ഇഞ്ചി- വെളുത്തുള്ളി പേസ്റ്റ്, നാരങ്ങാനീര്, ഉപ്പ് എന്നിവ പുരട്ടി മാറ്റി വയ്ക്കാം. ഒരു മണിക്കൂർ കഴിഞ്ഞ് വാഴയിലയിൽ എണ്ണപുരട്ടി മാസാല പുരട്ടി വച്ച കോഴി പൊതിഞ്ഞ് 30 മിനിറ്റ് ആവിയിൽ വയ്ക്കുക. ശേഷം വാഴയില തുറന്ന് ചിക്കനിൽ നെയ്യും ബട്ടറും പുരട്ടുക. ശേഷം അലുമിനിയം ഫോയിൽ പേപ്പറിൽ ഇലയോട് കൂടി തന്നെ ചിക്കൻ പൊതിയുക. 10- 12 മിനിറ്റ് കനലിൽ ചുട്ടെടുക്കാം. ഇനി ക്രഷ്ഡ് ചില്ലിയും തേനും യോജിപ്പിച്ച് ഇതിൽ പുരട്ടാം.
Content Highlights: kabooliwala chicken variety recipe