മണം കൊണ്ടും ഗുണം കൊണ്ടും ഏവർക്കും പ്രിയപ്പെട്ടതാണ് പെനാപ്പിൾ അഥവ കൈതചക്ക. നിരവധി ഗുണങ്ങളുള്ള ഇവ ദഹനത്തിനും മികച്ചതാണെന്ന് പറയുകയാണ് സെലിബ്രിറ്റി ന്യൂട്രീഷനിസ്റ്റ് കിനിത കടാക്കിയ. ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ച വീഡിയോയിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.
പെനാപ്പിളിൽ അടങ്ങിയ ബ്രോമാലിൻ എന്ന ഘടകം ദഹനപ്രശ്നങ്ങൾക്ക് മികച്ചതാണ്. ഇതൊടൊപ്പം പ്രതിരോധ ശക്തി വർദ്ധിപ്പിക്കാനും പൈനാപ്പിൾ മികച്ചതാണ്. വൈറ്റമിൻ സി, ആന്റിഓക്സിഡന്റുകൾ ധാരാളം പെനാപ്പിളിൽ അടങ്ങിയിരിക്കുന്നു. പൈനാപ്പിൾ ദിവസവും സാലഡിലോ അല്ലാതെയോ കഴിക്കാവുന്നതാണ് – കിനിത പറയുന്നു
പെനാപ്പിളിന്റെ മറ്റ് പ്രധാനപ്പെട്ട ഗുണങ്ങൾ
വാതരോഗത്തിനു വേദനസംഹാരി
സന്ധികളിലെ വീക്കം കുറയ്‍ക്കാൻ സഹായിക്കുന്ന ഘടകങ്ങൾ പൈനാപ്പിളിലുണ്ട്. കൈതച്ചക്കയിലടങ്ങിയിട്ടുള്ള ഒരു എൻസൈം ആയ ബ്രോമെലെയ്ൻ വേദന ശമിപ്പിക്കുന്നതിനു സഹായിക്കും. അതുവഴി ചലനശേഷി മെച്ചപ്പെടും. അതുപോലെ രക്തം കട്ട പിടിക്കുന്നത് തടയുകയും ചെയ്‌യുന്നു. അതുകൊണ്ടു തന്നെയാണ് കൈതച്ചക്കയെ പ്രകൃതിയുടെ ആസ്പിരിൻ എന്ന് വിളിക്കുന്നത്.
കണ്ണുകളുടെ ആരോഗ്യത്തിന്
ബീറ്റ കരോട്ടിന് എന്നത് കണ്ണുകളുടെ ആരോഗ്യത്തിന് വളരെ വേണ്ടപ്പെട്ട ഒന്നാണ്. പൈനാപ്പിളിൽ ഇത് ധാരാളം ഉണ്ട്. കാഴ്ചശക്തി വർധിപ്പിക്കാൻ ഇത് സഹായിക്കും. പ്രായാധിക്യം മൂലമുണ്ടാകുന്ന കാഴ്ചത്തകരാറുകൾ ഒരു പരിധിവരെ പരിഹരിക്കാൻ ഭക്ഷണരീതിയിൽ കൈതച്ചക്ക ഉൾപ്പെടുത്തുന്നത് വഴി സാധിക്കും.
രക്തസമ്മർദ്ദം നിയന്ത്രിക്കുന്നതിന്
ശരീരത്തിലെ രക്തസമ്മർദ്ദത്തെ നിയന്ത്രിക്കുന്നതിന് സഹായിക്കുന്ന ഒരു പ്രധാന ധാതുവാണ് പൊട്ടാസ്യം. പൈനാപ്പിൾ പൊട്ടാസിയം ലഭിക്കുന്നതിനുള്ള നല്ല ഉറവിടം ആണ്. മെഡിക്കൽ പഠനങ്ങൾ സൂചിപ്പിക്കുന്നത് ഒരു കപ്പ് പൈനാപ്പിളിൽ 1 മില്ലിഗ്രാം സോഡിയം, 195 മില്ലിഗ്രാം പൊട്ടാസ്യം ഉണ്ട് എന്നതാണ്.
എല്ലുകളുടെ ആരോഗ്യത്തിന്
വൈറ്റമിൻ സി, അസ്കോർബിക് ആസിഡ് എന്നിവ കാരണം പൈനാപ്പിൾ സന്ധികളെ പോഷിപ്പിക്കുന്നു. ആരോഗ്യകരമായ ടിഷ്യു ഉണ്ടാക്കാൻ അസ്ഥികൾ, തരുണാസ്ഥികൾ, ലിഗമന്റുകൾ എല്ലാം കൊളാജെൻ വളരെ വേണ്ടതാണ്. വൈറ്റമിൻ സി നിങ്ങളുടെ സന്ധികൾ ശക്തമായി നിലനിർത്താൻ ആവശ്യമായ കൊളാജെൻ ഉണ്ടാക്കുന്നതിനു സഹായിക്കും. എല്ലുകളുടെ ആരോഗ്യത്തെ വേണ്ടുന്ന കാൽസ്യം, മഗ്നീഷ്യം എന്നിവയും പൈനാപ്പിളിൽ അടങ്ങിയിട്ടുണ്ട്.
അമിതവണ്ണം കുറയ്‍ക്കാൻ
ഒരു കപ്പ് പുതിയ പൈനാപ്പിളിൽ 80 കലോറിയും, 22 ഗ്രാം കാർബോസ്, 1 ഗ്രാം പ്രോട്ടീൻ, 2 ഗ്രാം ഫൈബർ എന്നിവയും ഉണ്ട്. പ്രതിദിന വിറ്റാമിൻ സി ആവശ്യം 100 ശതമാനത്തിലധികം വരും. താഴ്ന്ന കലോറി ഭക്ഷണക്രമം കഴിക്കുമ്പോൾ, പൈനാപ്പിൾ പോലെ നല്ല ആരോഗ്യം നിലനിർത്തുന്ന പോഷകഗുണങ്ങളുള്ള ആഹാരങ്ങൾ ഉൾപ്പെടുത്തേണ്ടത് പ്രധാനമാണ്. പൈനാപ്പിൾ താഴ്ന്ന ഊർജ്ജ സാന്ദ്രതയുണ്ട്, അതായത് ഇതിന്റെ അളവ് താരതമ്യേന കുറച്ച് കലോറി നൽകും. ഇത് നാരുകളുടെ നല്ല സ്രോതസ്സാണ്, അതുവഴി ദഹനപ്രക്രിയ നന്നാക്കും. അതുവഴി ശരീരത്തിലെ ജീവൽ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുകയും അധിക കലോറിയെ എരിച്ചുകളയുകയും ചെയ്‌യുന്നു.
Content Highlights benifits of pineapple