കൊച്ചി> പ്രൊഫഷണല് കോഴ്സുകളിലേക്കുള്ള പ്രവേശന പരീക്ഷാ ഫലം പ്രസിദ്ധീകരിക്കുന്നത് കോടതി ഉത്തരവിനു വിധേയമായിരിക്കുമെന്ന് ഹൈക്കോടതി. അഞ്ചാം തീയതി നിശ്ചയിച്ചിട്ടുള്ള പരീക്ഷ നടത്താമെന്നും ഫലം കോടതി അനുമതിയില്ലാതെ പ്രസിദ്ധീകരിക്കരുതെന്നും നിര്ദേശമുണ്ട്.
പ്രവേശനത്തിന് എന്ട്രന്സ് പരീക്ഷയുടെ മാര്ക്ക് മാത്രമേ പരിഗണിക്കാവൂ എന്നും ഹയര് സെക്കന്ററി മാര്ക്ക് കണക്കിലെടുക്കരുതെന്നും ചൂണ്ടിക്കാട്ടിയുള്ള ഹര്ജിയിലാണ് സിംഗിള് ബഞ്ചുത്തരവ്. ഏതാനും വിദ്യാര്ത്ഥികളുംസിബിഎസ്ഇ – ഐ സി എസ് ഇ മാനേജ്മെന്റുകളും സമര്പ്പിച്ച ഹര്ജിയാണ് കോടതി പരിഗണിച്ചത്.
ഹയര് സെക്കന്ററി പരീക്ഷയില് സംസ്ഥാന സിലബസ് വിദ്യാര്ത്ഥികള്ക്ക് ഉയര്ന്ന മാര്ക്ക് നല്കിയിരിക്കുകയാണന്നും ഇത് തങ്ങളുടെ പ്രവേശനത്തെ ബാധിക്കുമെന്നുമാണ് ഹര്ജിക്കാരുടെ ആരോപണം. കേസില് നിലപാട് എത്രയും വേഗം അറിയിക്കാമെന്ന് സര്ക്കാര് അറിയിച്ചു.