ന്യൂഡൽഹി: പാർലമെന്റിലും കേരള നിയമസഭയിലും കോൺഗ്രസിന്റെ സ്വീകരിക്കുന്ന സമീപനം ഇരട്ടത്താപ്പാണെന്ന് കേന്ദ്ര മന്ത്രി വി.മുരളീധരൻ. പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ ജനപ്രതിനിധികളുടെഉത്തരവാദിത്തം ഹൈക്കമാൻഡ് നേതാക്കളെ കൂടിഓർമിപ്പിക്കുന്നത് നന്നാവുമെന്നും മുരളീധരൻ പറഞ്ഞു. ഫെയ്സ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
വി.മുരളീധരന്റെ ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂർണ്ണരൂപം..
പാർലമെന്റും കേരള നിയമസഭയും,,,കോൺഗ്രസ് പാർട്ടിയുടെ ഇരട്ടത്താപ്പ് മനസിലാക്കാൻ രണ്ടു സഭകളിലെയും നിലപാടുകൾ നോക്കിയാൽ മതി….
രണ്ടും ജനങ്ങൾക്കായി സുപ്രധാന നിയമനിർമ്മാണങ്ങൾ നടക്കേണ്ട സഭകൾ….
തുടർച്ചയായി പന്ത്രണ്ടാം ദിവസവും കോൺഗ്രസ് ഉൾപ്പെട്ട പ്രതിപക്ഷം പാർലമെന്റ് നടപടികൾ തടസ്സപ്പെടുത്തി….
ബില്ലുകൾ കീറിയെറിഞ്ഞും സഭയെയും ഭരണഘടനയെയും അവഹേളിച്ചും പ്രതിപക്ഷ ധർമ്മം നിറവേറ്റപ്പെടുകയാണ് ഡൽഹിയിൽ….
ഫോൺ ചോർത്തൽ എന്ന, സർക്കാരിനെതിരെ ഒരു തെളിവുമില്ലാത്ത ആരോപണമാണ് ഈ നാടകങ്ങൾക്ക് അടിസ്ഥാനം…
ഇനി നിയമസഭയിലേക്ക് നോക്കൂ..
പൊതുമുതൽ നശിപ്പിച്ചതിന്, ജനാധിപത്യത്തിന്റെ ശ്രീകോവിലിനെ ചവിട്ടിമെതിച്ചതിന് ക്രിമിനൽ നടപടി നേരിടുന്നയാൾ അതേ സഭയിൽ മാന്യനായി മന്ത്രിക്കസേരയിൽ ഇരിക്കുന്നു….
രാഹുൽ ഗാന്ധിയുടെ പാർട്ടിക്കാർക്ക് ഒരു പ്രതിഷേധവുമില്ല….
നിയമസഭയിൽ ജനകീയ പ്രശ്നങ്ങൾ ഉന്നയിക്കാനുണ്ടെന്ന് വി.ഡി സതീശന്റെ ന്യായീകരണം….!
പാർലമെന്റിൽ ജനങ്ങളുടെ പ്രശ്നങ്ങൾ തന്നെയല്ലേ ഉന്നയിക്കുന്നത് ശ്രീ.സതീശൻ ?
ജനപ്രതിനിധികളുടെ ഈ ഉത്തരവാദിത്തം താങ്കളുടെ ഹൈക്കമാൻഡ് നേതാക്കളെക്കൂടി ഓർമ്മിപ്പിക്കുന്നത് നന്നാവും….!