- പച്ചമാങ്ങ ഗ്രേറ്റ് ചെയ്തത് – 1 കപ്പ്
- ചോറ് – 2 കപ്പ്
- പച്ചമുളക് – 1
- കറിവേപ്പില – 1 തണ്ട്
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- തേങ്ങ ചിരകിയത് – 2 ടേബിൾസ്പൂൺ
- കടലപ്പരിപ്പ് – 1 ടീസ്പൂൺ
- ഉഴുന്ന് – 1 ടീസ്പൂൺ
- നിലക്കടല (കപ്പലണ്ടി) – 2 ടേബിൾസ്പൂൺ
- വറ്റൽമുളക് – 2
- മല്ലിയില – 1 ടേബിൾസ്പൂൺ
- കടുക് – 1/2 ടീസ്പൂൺ
- എണ്ണ – 1 ടേബിൾസ്പൂൺ
- ഉപ്പ് – പാകത്തിന്
എണ്ണ ചൂടാക്കി കടുക് പൊട്ടിച്ചു അതിലേക്ക് കടലപ്പരിപ്പ്, ഉഴുന്ന്, നിലക്കടല വറ്റൽമുളക് എന്നിവ മൂപ്പിക്കുക. അതിലേക്ക് കറിവേപ്പില അരിഞ്ഞ പച്ചമുളക് എന്നിവ ചേർത്ത് കൊടുക്കുക.
ഗ്രേറ്റ് ചെയ്ത് വച്ച മാങ്ങ കൂടി ചേർത്ത് വഴറ്റുക.
അതിലേക്ക് ഒരു നുള്ള് കായപ്പൊടി, മഞ്ഞൾപ്പൊടി എന്നിവ ചേർത്ത് കൊടുക്കുക.
മാങ്ങ വെന്ത് ചുരുങ്ങി വരുമ്പോൾ വേവിച്ചു വച്ച ചോറ് ചേർത്ത്, ചോറ് ഉടഞ്ഞു പോകാത്ത രീതിയിൽ പതുക്കെ ഇളക്കി യോജിപ്പിക്കുക. ആവശ്യത്തിന് ഉപ്പ് കൂടെ ചേർത്ത് കൊടുക്കുക.
അൽപസമയം ചെറുതീയിൽ വച്ച് ചോറിൽ കൂട്ട് നന്നായി പിടിച്ചു വരുമ്പോൾ ചിരകിയ തേങ്ങ ചേർത്ത് യോജിപ്പിക്കുക. മേലെ അരിഞ്ഞ മല്ലിയില കൂടെ തൂവി കൊടുക്കുക
പൊട്ടറ്റോ ഗാർലിക് ഫ്രൈ
- ഉരുളക്കിഴങ്ങ് – 1 വലുത്
- വെളുത്തുള്ളി ചതച്ചത് – 1 ടേബിൾസ്പൂൺ
- കുരുമുളക് പൊടി – 1 ടീസ്പൂൺ
- മുളക്പൊടി – 3/4 ടീസ്പൂൺ
- മഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺ
- കായപ്പൊടി – ഒരു നുള്ള്
- ജീരകപ്പൊടി – 1/4 ടീസ്പൂൺ
- ഉപ്പ് – പാകത്തിന്
- എണ്ണ – 2 ടേബിൾസ്പൂൺ
വെളുത്തുള്ളി ചതച്ചത്, കുരുമുളക്പൊടി, മുളക്പൊടി, മഞ്ഞൾപ്പൊടി, ജീരകപ്പൊടി, കായപ്പൊടി, ഉപ്പ് എന്നിവ വട്ടത്തിൽ നേരിയതായി മുറിച്ച ഉരുളക്കിഴങ്ങിൽ പുരട്ടി വച്ച ശേഷം പാനിൽ എണ്ണയൊഴിച്ചു ചെറുതീയിൽ വച്ചു വറുത്തെടുക്കുക.