മഴക്കാലമല്ലേ, കർക്കിടകവും, ഇന്ന് ആരോഗ്യം തരുന്ന നാടൻ ഭക്ഷണം പരീക്ഷിച്ചാലോ, ഊണിന് കൂട്ടാൻ ചേമ്പിൻ തട കൊണ്ട് സാമ്പാർ ഒരുക്കാം
ചേരുവകൾ
- ചേമ്പിൻ തട- നാലെണ്ണം,
- തുവരപ്പരിപ്പ് -അര കപ്പ്
- മഞ്ഞപ്പൊടി- ഒരു ടീസ്പൂൺ,
- ഉലുവപ്പൊടി- കാൽ ടീസ്പൂൺ,
- കായപ്പൊടി -അര ടീസ്പൂൺ,
- ചെറിയ ഉള്ളി തൊലികളഞ്ഞത് -15 എണ്ണം,
- പച്ചമുളക് – രണ്ട്
- മല്ലിപ്പൊടി- ഒരു ടേബിൾസ്പൂൺ,
- മുളകുപൊടി- ഒരു ടേബിൾസ്പൂൺ,
- കടുക് -അര ടീസ്പൂൺ,
- വറ്റൽ മുളക് -മൂന്നെണ്ണം,
- കറിവേപ്പില -ആവശ്യത്തിന്,
- വെളിച്ചെണ്ണ -രണ്ട് ടേബിൾസ്പൂൺ,
- തക്കാളി- രണ്ടെണ്ണം ,
- വെള്ളം, ഉപ്പ്- ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
ചേമ്പിൻതട നന്നായിട്ട് കഴുകി തൊലി ചെത്തിക്കളഞ്ഞ് ചെറിയ കഷണങ്ങളായി അരിഞ്ഞു വെക്കുക.ചെറിയ ഉള്ളി രണ്ടായി മുറിച്ചെടുക്കുക, എന്നിട്ട് അടുപ്പിൽ ഒരു കുക്കർ വെച്ചിട്ട് തോരൻ പരിപ്പ് ഒരു കപ്പ് വെള്ളത്തിൽ ഉപ്പും മഞ്ഞൾപ്പൊടിയും ഇട്ട് വേവിക്കുക. ശേഷം രണ്ട് വിസിൽ അടിച്ചു നിർത്തിവയ്‍ക്കുക.എന്നിട്ട് അരിഞ്ഞുവെച്ചിരിക്കുന്ന ചേമ്പിൻ തടയും ചെറിയ ഉള്ളിയും അതിലിട്ട് വേവിക്കുക,അതിനുശേഷം ഒരു പാൻ അടുപ്പിൽ വച്ച് ചൂടാകുമ്പോൾ എണ്ണ ഒഴിച്ച് കടുകും വറ്റൽ മുളകും കറിവേപ്പിലയും ഉലുവയും ഇട്ട് ഇളക്കുക എന്നിട്ട് തക്കാളി ചെറുതായി അരിഞ്ഞത് അതിലിട്ട് വഴറ്റുക. അതിനുശേഷം മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾ പൊടി എന്നിവ ഇട്ട് വഴറ്റി കായപ്പൊടിയും ചേർത്തിളക്കുക. ഈ കൂട്ട് വേവിച്ചുവച്ചിരിക്കുന്ന ചേമ്പിൻ തടയിൽ ഇടുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് ഇളക്കി ഒന്ന് തിളപ്പിച്ച് ഇറക്കാം.
Content Highlights: Nadan Recipe Chembu Thada Sambar