മധുര പ്രിയരുടെ ഇഷ്ടവിഭവമാണ് ജിലേബി. മഞ്ഞയും, ചുവപ്പും നിറങ്ങളിലുള്ള ചൂടൻ ജിലേബി രുചിക്കാത്തവർ കുറവായിരിക്കും. ഒരു കിലോ ഭാരമുള്ള ജിലേബിയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടുന്നത്.
ഫുഡി ഇൻകാർനേറ്റ് എന്ന് പേരിട്ടിരിക്കുന്ന ഇൻസ്റ്റാഗ്രാം പേജാണ് ഈ വീഡിയോ പുറത്ത് വിട്ടത്. ഇൻഡോറിലെ ജയ് ബോലേ ജലേബി ബന്ധറിലാണ് ഈ വിഭവം തയ്യാറാക്കുന്നത്.
500 രൂപയാണ് ഒരു ജിലേബിയുടെ വില. ഫുഡ് കളറുകൾ ചേർക്കുന്നില്ലെന്നാണ് ഇവരുടെ വാദം. കേസർ റാബ്രിയോടൊപ്പമാണ് ഇത് വിളമ്പുന്നത്.
വീഡിയോയ്ക്ക് നിരവധി പേരാണ് കമന്റ് ചെയ്തത്. ഈ വിഭവം കഴിച്ചിരുന്നുവെന്നും അടിപൊളിയാണെന്നുമാണ് ചിലരുടെ മറുപടി.
Content Highlights:This 1 kg Jaleba of Indore is all you need to cheer up your mood