മസാല ദോശ ഇഷ്ടപ്പെടാത്ത ഭക്ഷണപ്രേമികൾ കുറവായിരിക്കും. ഓട്സ് കൊണ്ട് എളുപ്പത്തിൽ തയ്യാറാക്കാവുന്ന മസാല ദോശ തയ്യാറാക്കാം. വളരെ പെട്ടെന്ന് തന്നെ ഇത് തയ്യാറാക്കാൻ പറ്റുമെന്നതാണ് ഇതിന്റെ പ്രത്യേകത
ആവശ്യമുള്ള സാധനങ്ങൾ:
ആവശ്യമുള്ള സാധനങ്ങൾ:
- ഓട്സ് : 1/2 കപ്പ്
- തൈര് : 1/2 കപ്പ്
- ഉരുളക്കിഴങ്ങ് പുഴുങ്ങിയത്: 3
- കാരറ്റ് പുഴുങ്ങിയത്: 1.
- കടുക്: 1/2 ടിസ്പൂൺ
- സവാള : 1
- പച്ചമുളക് :3.
- ഇഞ്ചി : ഒരു ചെറിയ കഷണം
- ചെറുപയർ പരിപ്പ്: 1/2 ടിസ്പൂൺ
- നെയ്യ്: 1 ടിസ്പൂൺ
- ഉപ്പ്: ആവശ്യത്തിന്
- വെള്ളം : ആവശ്യത്തിന്
- എണ്ണ: 1 ടിസ്പൂൺ
തയ്യാറാക്കുന്ന വിധം
ഓട്സ് വറുത്തു പൊടിക്കുക. ഇതിലേക്ക് തൈര് ചേർത്ത് കൊടുക്കാം. ദോശമാവ് പരുവത്തിൽ വെള്ളം ചേർത്ത് മിക്സ് ചെയ്യുക. പാനിൽ എണ്ണയൊഴിച്ച് കടുകും പരിപ്പും പൊട്ടിച്ച് 7 മുതൽ 9 വരെയുള്ള ചേരുവകൾ ചേർത്ത് വഴറ്റി, കിഴങ്ങ് കാരറ്റ് ചേർത്ത് ഒന്ന് മൂടിവെച്ച് മസാല. തയ്യാറാക്കുക.അതിലേക്ക് 1 ടിസ്പുൺ നെയ്യും, കറിവേപ്പിലയും കൂടി ചേർത്ത് കൊടുക്കുക. മസാല റെഡി. സാധാരണ മസാല ദോശ ഉണ്ടാക്കുന്ന പോലെ തന്നെ ദോശ പരത്തി മസാല സ്റ്റഫ് ചെയ്ത് ചൂടോടെ ചുട്ടെടുക്കുക.
Content Highlights : oats masala dosa recipe