കൊച്ചി: കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത ട്രാൻസ്ജെൻഡർ അനന്യയുടെ സുഹൃത്ത് ജിജുവിനെവൈറ്റിലയിലെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം സ്വദേശിയാണ്.
അനന്യ മരിച്ച ദിവസം ജിജുവുംഫ്ളാറ്റിലുണ്ടായിരുന്നു. ജിജുപുറത്തുപോയ സമയത്താണ് അനന്യ തൂങ്ങിമരിക്കുന്നത്. സംഭവത്തിന് ശേഷം വൈറ്റിലയിലുളള സുഹൃത്തുക്കൾക്കൊപ്പമാണ് ജിജുകഴിഞ്ഞിരുന്നത്.
സംഭവസ്ഥലത്ത് പോലീസ് എത്തിയിട്ടുണ്ട്. മൃതദേഹ പരിശോധന ഉൾപ്പടെയുളള നടപടികൾ പുരോഗമിക്കുകയാണ്. സംഭവത്തിൽ പോലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
അനന്യയുടെ മരണത്തെ തുടർന്ന് വലിയ രീതിയിലുളള മാനസിക സംഘർഷത്തിലായിരുന്നു ജിജുവെന്ന് സുഹൃത്തുക്കൾ പറഞ്ഞു.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. Toll free helpline number: 1056)