വിലയേറിയ വിവാഹ സമ്മാനങ്ങൾ നമ്മുടെ നാട്ടിൽ വളരെ സാധാരണമാണ്. എന്നാൽ വിവാഹിതയായ മകൾക്ക് പിതാവ് നൽകിയ സമ്മാനങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് ഇപ്പോൾ. 1000 കിലോയുടെ മീൻ, 1000 കിലോ പച്ചക്കറി, 250 കിലോ ചെമ്മീൻ, 250 കിലോ പലഹാരങ്ങൾ, 250 കിലോ പലചരക്ക് സാധനങ്ങൾ, 250 കുപ്പി അച്ചാറുകൾ, 50 കോഴികൾ, പത്ത് ആട് എന്നിവയാണ് വിവാഹ സമ്മാനമായി പിതാവ് നൽകിയത്.
ആന്ധ്രപ്രദേശിലെ ബിസിനസ്സുകാരനായ ബട്ടുല ബാലരാമ കൃഷ്ണ എന്നയാളാണ് തെലുങ്ക് ആചാരപ്രകാരമുള്ള ആഷാഡ മാസത്തിലെ ചടങ്ങിനായി ഇത്രയും സാധനങ്ങൾ മകളുടെ വീട്ടിലെത്തിച്ചത്. പുതുച്ചേരിയിലെ യാനത്തുള്ള ബിസിനസ്സുകാരന്റെ മകൻ പവൻ കുമാറിനാണ് ബാലരാമ മകൾ പ്രത്യുഷയെ വിവാഹം ചെയ്തു നൽകിയത്. മകളുടേയും മരുമകന്റേയും ആദ്യ ആഷാഡമാണിത്. ഈ അവസരത്തിലാണ് കൂറ്റൻ ഉപഹാരം പിതാവ് നൽകിയത്.
മകളോടോ വീട്ടുകാരോടോ സമ്മാനത്തെ കുറിച്ച് ബാലരാമ പറഞ്ഞിരുന്നില്ല. വലിയ ലോറിയിൽ ഇത്രയധികം സാധനങ്ങൾ യാനത്തുള്ള വീട്ടിലേക്ക് എത്തിയപ്പോൾ ആദ്യം അമ്പരന്നു പോയതായി ബാലരാമയുടെ മകളും ഭർത്താവും വീട്ടുകാരും പറയുന്നു.
Content Highlights: Andhra father gifts 1000kg fish, 250kg sweets, 10 goats, 250 pickle jars to newlywed daughter