മികച്ച വേഷങ്ങൾ കൊണ്ട് ബോളിവുഡിൽ ശ്രദ്ധേയയാണ് പരിനിതി ചോപ്ര. യാത്രകളെ സ്നേഹിക്കുന്ന താരം ഇപ്പോൾ ലണ്ടനിലാണ്. തുർക്കി യാത്രയ്ക്ക് ശേഷമാണ് താരമിപ്പോൾ ലണ്ടനിൽ എത്തിയിരിക്കുന്നത്. കോപ്പർ ചിമ്മിനിയെന്ന പ്രമുഖ റെസ്റ്റോറന്റിൽ നിന്നുള്ള ഭക്ഷണത്തെ കുറിച്ച് മനസ് നിറഞ്ഞ് വർണ്ണിച്ചിരിക്കുകയാണ് താരം
ഇന്ത്യയിൽ നിന്ന് മാറി നിൽക്കാൻ തുടങ്ങിയത് കഴിഞ്ഞ മാർച്ച് മുതലാണ്. ഈ ദാലും റൊട്ടിയും ചോറും എനിക്ക് ആനന്ദകണ്ണീർ നൽകി. വീടിനെ ഓർമ്മിപ്പിച്ചതിന് നന്ദി. മാറി നിൽക്കുമ്പാഴാണ് നിങ്ങൾക്ക് അതിന്റെ വില മനസിലാവുക – പരീനീതി കുറിച്ചു. ഭക്ഷണം കഴിക്കുന്നതിന്റെ ചിത്രവും താരം നൽകിയിട്ടുണ്ട്
ചിത്രത്തിന് താഴെ നിരവധി പ്രമുഖർ കമന്റ് ചെയ്തു. താരത്തിന്റെ ടൂർ ചിത്രങ്ങളിൽ മുൻപ് ഇൻസ്റ്റാഗ്രാമിൽ ശ്രദ്ധ നേടിയിരുന്നു.
Content Highlights: Parineeti Chopra Ate At An Indian Restaurant In London