മിക്കവാറും ഭക്ഷണങ്ങളിലെ മുഖ്യ ഘടകമാണ് ഉരുളക്കിഴങ്ങ്. വെജിറ്റേറിയൻ ഭക്ഷണപ്രിയരുടെ ലിസ്റ്റിൽ ഉരുളക്കിഴങ്ങ് ഉപയോഗിച്ച് നിരവധി വിഭവങ്ങളുണ്ടാവും. കൂടുതൽ കാലം സൂക്ഷിച്ച് വെയ്‍ക്കാൻ പറ്റുന്ന പച്ചക്കറിയാണിത്. ഇതിനായി ചില ടിപ്സുകൾ പരിചയപ്പെടാം. പ്രശസ്ത ഷെഫ് കുനാലാണ് ഈ ടിപ്സ് ഇൻസ്റ്റാഗ്രാം വഴി പങ്കുവെച്ചിരിക്കുന്നത്.
- വായുകടക്കുന്ന സ്ഥലത്ത് കിഴങ്ങ് സൂക്ഷിക്കാം
- ഫ്രിഡ്ജിൽ കിഴങ്ങ് സൂക്ഷിക്കുമ്പോൾ ഇതിന് മധുരം വരാൻ ഇടയാകും. പാകം ചെയ്ത് വരുമ്പോൾ നിറം വ്യത്യാസത്തിനും കാരണമാവും. ഫ്രിഡ്ജിൽ സൂക്ഷിക്കുന്നത് ഒഴിവാക്കാം
- ഒരുപാട് സൂര്യ പ്രകാശം ലഭിക്കുന്ന, ചൂട് കൂടുതലുള്ള സ്ഥലത്ത് സൂക്ഷിക്കുന്നത് ഒഴിവാക്കാം.
- പ്ലാസ്റ്റിക്ക് ബാഗുകളിൽ പൊതിഞ്ഞ് സൂക്ഷിക്കാം.
- ഉരുളക്കിഴങ്ങ് കഴുകി സൂക്ഷിക്കുന്നത് ഒഴിവാക്കാം. ഉണങ്ങിയ തുണി കൊണ്ട് പൊടി കളഞ്ഞ ശേഷം സൂക്ഷിക്കുന്നതാണ് ഉചിതം.
- ഉരുളക്കിഴങ്ങിന് പുറമേയുള്ള പച്ചനിറം സോളാനിൻ എന്ന രാസവതുവാണ്. ഈ ഭാഗം ചെത്തി കളഞ്ഞ് ഉപയോഗിക്കാം.
- മുള പൊട്ടിയ കിഴങ്ങിന്റെ മുളകൾ ഒഴിവാക്കിയ ശേഷം ഉപയോഗിക്കാം
Content Highlights: how to store potatoes