ലളിതമായ ഭക്ഷണമെന്ന് കേൾക്കുമ്പോൾ തന്നെ മനസിലേക്ക് ഓടിയെത്തുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ ഇന്ന് ചുറ്റും ലഭിക്കുന്ന ബ്രെഡുകളെല്ലാം നല്ലതാണോ എന്നത് സംശയകരമാണ്. എങ്ങനെ നല്ല ബ്രെഡ് തിരഞ്ഞെടുക്കാമെന്ന് വിശദികരിക്കുകയാണ് ന്യുട്രിഷനലിസ്റ്റായ മുൻമുൻ ഗനേരിവാൾ. തന്റെ ഇൻസ്റ്റാഗ്രാം പോസ്റ്റിലൂടെയാണ് ഇക്കാര്യം വ്യക്തമാക്കിയിരിക്കുന്നത്.
ആരോഗ്യകരമായ ബ്രെഡ് തിരഞ്ഞെടുക്കാനുള്ള എളുപ്പത്തിലുള്ള നിയമം മാവ്, ഉപ്പ്, യീസ്റ്റ്, വെള്ളം ഇവ കൊണ്ട് മാത്രം തയ്യാറാക്കുന്ന ബ്രെഡ് തിരഞ്ഞെടുക്കാം.
ഇനി ഇത്തരത്തിലുള്ള ബ്രെഡ് എവിടെ നിന്ന് കണ്ടെത്താം എന്നതാണ് അടുത്ത ചോദ്യം. വലിയ ഇടങ്ങളിൽ നിന്ന് ലഭിക്കുന്ന പാക്കറ്റുകൾ ശ്രദ്ധിച്ചാൽ നിരവധി സാധനങ്ങൾ ചേർക്കുന്നതായി കാണാം. അതിനാൽ തന്നെ നാട്ടിൻ പുറത്തെ സാധാരണ കടകളിൽ നിന്ന് ലഭിക്കുന്ന ഉത്പനത്തെ ആശ്രയിക്കാം. നിങ്ങൾക്ക് പരിചയമുള്ള ബ്രെഡ് നിർമ്മാണ സ്ഥലത്ത് നിന്ന് വാങ്ങുന്നതും ഉചിതമാണ്. മുൻമുൻ പറയുന്നു
ഇതോടൊപ്പം ഗോവയിൽ ലഭിക്കുന്ന പോയി ബ്രെഡിന്റെ വീഡിയോയും നൽകിയിട്ടുണ്ട്.
Content Highlights: How to select good bread