റിയോ ഡി ജനീറോയിലെ ഗാറ്റോ കഫേയിലേക്ക് ഇപ്പോൾ സന്ദർശകരുടെ ഒഴുക്കാണ്. വെറും കോഫി മാത്രമല്ല ഇവിടുത്തെ പ്രത്യേകത. ഓമനിക്കാൻ ഒരു പൂച്ചയെയും കിട്ടും എന്നതാണ്.
പൂച്ചയുടെ ചിത്രങ്ങൾ മുകളിൽ ഒരുക്കിയ ലാറ്റേസും കോഫിയും ഒപ്പം പൂച്ചയുടെ കൈ അടയാളങ്ങളുടെ ആകൃതിയിലുള്ള ബിസ്കറ്റുകളുമാണ് ഈ കഫേയിലെ പ്രധാന വിഭവങ്ങൾ. ഇതിനെല്ലാമൊപ്പം കാലിൽ ഉരുമ്മി നടക്കാനും മടിയിൽ വയ്‍ക്കാനും എല്ലാം റെഡിയായി പൂച്ചപ്പടയും.
1998 ൽ തായ്വാനിലാണ് ഈ കഫേയുടെ ആദ്യ ശാഖ പ്രവർത്തനം ആരംഭിച്ചത്. കഴിഞ്ഞ ജൂലൈയിലാണ് ഗാറ്റോ കഫേ റിയോ ഡി ജനീറോയിൽ തുറന്നത്. ഉപേക്ഷിക്കപ്പെട്ട പൂച്ചകൾക്ക് സംരക്ഷണം നൽകാനും അവയെ ദത്തെടുക്കലിന് നൽകാനും ലക്ഷ്യമിട്ട് ബങ്കർ വിസ്കേഴ്സ് എന്ന സംഘടനയാണ് ഈ കഫേയ്‍ക്ക് രൂപം നൽകിയത്.
2019 ൽ ബ്രസീലിൽ മാത്രം 78 മില്യൺ ഓമനമൃഗങ്ങൾ, പ്രത്യേകിച്ചും പൂച്ചകളും പട്ടികളും തെരുവിൽ ഉപേക്ഷിക്കപ്പെട്ടിരുന്നതായാണ് കണക്കുകൾ. ഉടമസ്ഥർ മരിച്ചുപോയവർ മാത്രമല്ല ഇതിലുള്ളത്, അവർ തെരുവിൽ ഉപേക്ഷിച്ചുകളഞ്ഞ മൃഗങ്ങളും ഇക്കൂട്ടത്തിൽ ഉണ്ട്. ഇവരെ സുരക്ഷിതമായ കൈകളിൽ എത്തിക്കാനും സംരക്ഷിക്കാനുമാണ് കഫേയുടെ ലക്ഷ്യം.
Content Highlights: At a Rio café served coffee and cats for company