നല്ല വറ്റൽ മുളകും ചുവന്നുള്ളിയും കറിവേപ്പിലയും ഇടിച്ചു ചേർത്ത മീൻ മുളക് ഇടിച്ചതുണ്ടെങ്കിൽ ഊണിന് വേറൊരു കറിയും വേണ്ട
ചേരുവകൾ
- നെയ്മീൻ കഷണങ്ങൾ- എട്ടെണ്ണം, (ചെറിയ കഷണങ്ങൾ)
- ചുവന്നുള്ളി- പതിനഞ്ചെണ്ണം
- വറ്റൽ മുളക്- പത്തെണ്ണം
- കറിവേപ്പില- ഒരു തണ്ട്
- മുളകുപൊടി- രണ്ട് ടീസ്പൂൺ
- മഞ്ഞൾപൊടി- ഒരു ടീസ്പൂൺ
- ഉപ്പ്- പാകത്തിന്
- വിനാഗിരി- ഒരു ടീസ്പൂൺ
- ഇഞ്ചി, വെളുത്തുള്ളി ചതച്ചത്- ഒരു ടീസ്പൂൺ
- വെളിച്ചെണ്ണ- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ്, വിനാഗിരി, ഇഞ്ചി- വെളുത്തുള്ളി ചതച്ചത് എന്നീ ചേരുവകൾ മീനിൽ നന്നായി പുരട്ടിയ ശേഷം മീൻ വറുത്തെടുക്കുക. ചുവന്നുള്ളിയും വറ്റൽമുളകും കറിവേപ്പിലയും പച്ചമണം മാറുന്നതുവരെ ചൂടാക്കിയ ശേഷം ചതച്ചെടുക്കാം. ഒരു പാനിൽ എണ്ണയൊഴിച്ച് നന്നായി ചൂടാകുമ്പോൾ ചതച്ചുവച്ച കൂട്ടും വറുത്ത മീനും അതിലിട്ട് യോജിപ്പിക്കാം.
(പ്രജിത്ത്, എക്സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് റസ്റ്റൊറന്റ്, കോഴിക്കോട്)
Content Highlights: Special fish fry for lunch Meen mulaku idichathu