അച്ചടക്കലംഘനം നടത്തുന്നവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കും. അച്ചടക്കം ലംഘിക്കുന്നവരെ തിരുത്താനുള്ള സംഘടന നടപടി യോഗത്തിൽ പ്രധാന വിഷയമാണെന്നും ആമുഖ പ്രസംഗത്തിനിടെ സുരേന്ദ്രൻ മുന്നറിയിപ്പ് നൽകി.
സമീപകാല സംഘവങ്ങളുടെ പശ്ചാത്തലത്തിലാണ് സുരേന്ദ്രൻ്റെ ഈ മുന്നറിയിപ്പ് എന്നതാണ് ശ്രദ്ധേയം. സുൽത്താൻ ബത്തേരി, മഞ്ചേശ്വരം കോഴക്കോസുകൾ ഉൾപ്പെടെയുള്ള വിഷയങ്ങൾ ഈ യോഗത്തിൽ ഉന്നയിക്കാനുള്ള സാധ്യത നിലനിൽക്കുന്നുണ്ട്. പാർട്ടിയുമായി ബന്ധപ്പെട്ട ഇത്തരം വിഷയങ്ങൾ പുറത്തുവരുന്നതിൽ പാർട്ടിയിൽ തന്നെയുള്ള ഏതെങ്കിലും വിഭാഗത്തിന് പങ്കുണ്ടോ എന്ന സംശയം സുരേന്ദ്രൻ വിഭാഗത്തിനുണ്ട്. ഈ സാഹചര്യങ്ങൾ നിലനിൽക്കെയാണ് സുരേന്ദ്രൻ നിലപാട് കടുപ്പിച്ചത്.
യോഗത്തിൽ സംസ്ഥാന അധ്യക്ഷനെതിരെ ആരോപണം ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. പാർട്ടി അധ്യക്ഷൻ തന്നെ പ്രതിസ്ഥാനത്ത് നിൽക്കുന്ന കേസുകൾ, തെരഞ്ഞെടുപ്പിലെ ഏകോപനമില്ലായ്മ എന്നിവ ചർച്ചയാകും. തെരഞ്ഞെടുപ്പ് അവലോകനം നേരത്തെ പൂർത്തിയായതിനാൽ വിവിധ വിഷയങ്ങളിൽ പാർട്ടി സംസ്ഥാനത്ത് സ്വീകരിക്കേണ്ട തന്ത്രങ്ങൾ, രാഷ്ട്രീയ നിലപാടുകൾ എന്നിവ യോഗത്തിൽ ചർച്ചയാകും. കൊടകര കുഴൽപ്പണ കേസ് അന്വേഷണത്തിൻ്റെ ഭാഗമായി സുരേന്ദ്രനെ ചോദ്യം ചെയ്യലിനായി വിളിപ്പിച്ച സാഹചര്യത്തിലാണ് ഭാരവാഹി യോഗവും നടക്കുന്നത്.