വൈകുന്നേരത്തെ ചായ പലർക്കും നിർബന്ധമാണ്, എങ്കിൽ ഹെർബൽ ടീ പരീക്ഷിച്ചാലോ
ചേരുവകൾ
- ഇഞ്ചി ചതച്ചത്- ചെറിയ കഷണം
- ലെമൺ ഗ്രാസ്- ഒന്ന്
- പുതിനയില- കുറച്ച്
- തുളസിയില- കുറച്ച്
- ശർക്കര ചിരകിയത്- ഒരു ടേബിൾ സ്പൂൺ
തയ്യാറാക്കുന്ന വിധം
കുറച്ച് വെള്ളത്തിൽ ഇഞ്ചി ചതച്ചത്, ലെമൺ ഗ്രാസ്, പുതിനയില, തുളസിയില എന്നിവയിട്ട് തിളപ്പിക്കുക. ഇനി അരിച്ചെടുത്ത ശേഷം ശർക്കര ചിരകിയതും ചേർത്ത് കുടിക്കാം.
Content Highlights: Herbal tea for evening tea time