തിരുവനന്തപുരം > നിയമനം ലഭിച്ചശേഷം ദീർഘകാല അവധിയിൽ പോയ അധ്യാപകരുടെയും സ്ഥിരമായി ഡെപ്യൂട്ടേഷനിൽ പോയവരുടെയും പട്ടിക പരിശോധിക്കുമെന്ന് പൊതുവിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പറഞ്ഞു. ദീർഘകാല അവധിയിലോ സ്ഥിരമായി ഡെപ്യൂട്ടേഷനിലോ പോയവരുടെ പശ്ചാത്തലം പരിശോധിച്ച് തിരികെ അധ്യാപക തസ്തികയിലേക്ക് മാറാൻ ആവശ്യപ്പെടുന്ന കാര്യം പരിഗണിക്കും.
അരുവിക്കര ഗവൺമെന്റ് എച്ച്എസ്എസിൽ സമ്പൂർണ ഡിജിറ്റൽ സ്കൂൾ പ്രഖ്യാപനത്തിന്റെ ഭാഗമായി നടന്ന മൊബൈൽ ഫോൺ വിതരണം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. അധ്യാപകർ സ്കൂളിൽത്തന്നെയാണ് ജോലി ചെയ്യേണ്ടത്. പഠനോപകരണം ഇല്ലാത്തതിന്റെ പേരിൽ ഒരു കുട്ടിക്കും ക്ലാസ് നഷ്ടമാകരുത് എന്നാണ് സർക്കാരിന്റെ നിലപാടെന്നും മന്ത്രി പറഞ്ഞു.