കോഴിക്കോട്:കൊടകര കുഴൽപ്പണക്കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബി.ജെ.പി. സംസ്ഥാന അധ്യക്ഷൻ കെ. സുരേന്ദ്രന് നേട്ടീസ്. ചൊവ്വാഴ്ച രാവിലെ10 മണിക്ക് തൃശ്ശൂർ പോലീസ് ക്ലബ്ബിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നോട്ടീസ്. കോഴിക്കോട്ടെ വീട്ടിൽ നേരിട്ടെത്തിയാണ് പോലീസ് സംഘം നോട്ടീസ് നൽകിയത്.
3.5 കോടി രൂപ പിടിച്ചെടുത്തതിൽ 3.25 കോടി ധർമ്മരാജന്റേയും 25 ലക്ഷം രൂപ സുനിൽ നായിക്കിന്റേതുമാണ് നിലപാടാണ് ബിജെപി സ്വീകരിച്ചത്. എന്നാൽ സംസ്ഥാനത്തിന്റെ പുറത്തുനിന്ന് വന്ന കള്ളപ്പണത്തിന്റെ ഉറവിടം വ്യക്തമാക്കണം, ഇതുമായി ബന്ധപ്പെട്ട് കൂടുതൽ ചോദ്യംചെയ്യൽ വേണം എന്നാണ് സംസ്ഥാന പോലീസിന്റെ നിലപാട്.
ചോദ്യം ചെയ്യലിന് ഹാജരാകണോ എന്നത് അടക്കമുള്ള കാര്യങ്ങളിൽ വരും ദിവസങ്ങളിൽ തീരുമാനമെടുക്കുമെന്ന് കെ. സുരേന്ദ്രൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ കൃത്യമായ വിവരങ്ങൾ കിട്ടേണ്ടതുണ്ടെന്നും അതിന് ശേഷം കൂടുതൽ പ്രതികരിക്കാമെന്നുമാണ് അദ്ദേഹം വ്യക്തമാക്കിയത്.
Content Highlights:k surendran, kodakara black money case