കേരളീയ വിഭവങ്ങളിൽ കേമനാണ് അവിയൽ. എല്ലാത്തരം പച്ചക്കറികളും ചേർത്ത് തയ്‌യാറാക്കുന്ന ഈ വിഭവം ആരോഗ്യത്തിനും നല്ലതാണ്. വളരെ മിതമായ രീതിയിൽ തയ്‌യാറാക്കുന്ന അവിയൽ പരിചയപ്പെടാം. ചീരയും ചക്കകുരുവും മാങ്ങയും ചേർത്താണ് ഈ അവിയൽ
ചേരുവകൾ
- ചീര – രണ്ട് ചെറിയ കെട്ട്
- ചക്കക്കുരു – 10-15 എണ്ണം
- പച്ചമാങ്ങ – പുളിയനുസരിച്ചു ഒന്നോ, പകുതിയോ ആവാം
- തേങ്ങാ -3/4 കപ്പ്
- ജീരകം -1 ടീസ്പൂൺ
- ചുവന്നുള്ളി -2-3
- മുളകുപൊടി -2-3 ടീസ്പൂൺ
- മഞ്ഞൾപ്പൊടി -1 ടീസ്പൂൺ
- കറിവേപ്പില – അല്പം
- വെളിച്ചെണ്ണ – 2 ടീസ്പൂൺ
തയ്‌യാറാക്കുന്ന വിധം
ചക്കക്കുരു നീളത്തിൽ അരിയുക. ചീര ചെറുതാക്കി അരിയണം,പച്ചമാങ്ങ തൊലി ചെത്തി ചെറു കഷണങ്ങളാക്കുക.. തേങ്ങാ, ജീരകം, മുളകുപൊടി, ഉള്ളി, എന്നിവ സാദാ അവിയലിനു ഒതുക്കും പോലെ തരുതരുപ്പായി അരച്ചെടുക്കുക .. ചക്കക്കുരു ഉപ്പും മഞ്ഞൾപൊടിയും ചേർത്ത് ആവശ്യത്തിന് വെള്ളമൊഴിച്ചു വേവിയ്‍ക്കുക.. മുക്കാൽ വേവാകുമ്പോൾ ചീരയും മാങ്ങയും ചേർക്കാം…
വെള്ളം ഏകദേശം വറ്റി എല്ലാം വെന്തു വരുമ്പോൾ അരപ്പ് ചേർത്തിളക്കി ചെറുതീയിൽ പാകം ചെയ്‌യുക.. വെള്ളം മുഴുവനായും വറ്റി അവിയൽ പാകം ആവുമ്പോൾ കറിവേപ്പില വിതറി വാങ്ങി വെയ്‍ക്കാം..
പച്ച വെളിച്ചെണ്ണ മീതെ ഒഴിക്കാം.
Content Highlights:Spinach aviyal recipe