ചിക്കൻ റോസ്റ്റ് ഇഷ്ടമില്ലാത്തവർ ആരുണ്ടാവും. ഹോട്ടലിൽ നിന്ന് ലഭിക്കുന്ന ചിക്കൻ റോസ്റ്റ് അതേരുചിയിൽ വീട്ടിൽ തയ്‌യാറാക്കിയാലോ
ചേരുവകൾ
- ചിക്കൻ കാൽ കഷണമാക്കിയത്- ആറെണ്ണം
- വിനാഗിരി- ഒരു ടേബിൾ സ്പൂൺ
- ചുവപ്പ്, മഞ്ഞ ഫുഡ് കളർ- ഒരു നുള്ള് വീതം
- തൈര്- മുക്കാൽ കപ്പ്
- ചെറുനാരങ്ങാ നീര്- രണ്ട് ടേബിൾ സ്പൂൺ
- ഇഞ്ചി അരച്ചത്- മുക്കാൽ ടേബിൾ സ്പൂൺ
- വെളുത്തുള്ളി അരച്ചത്- മുക്കാൽ സ്പൂൺ
- ഗരംമസാലപ്പൊടി- ഒരു ടീസ്പൂൺ
- മുളകുപൊടി- ഒന്നര ടീസ്പൂൺ
- മല്ലിപൊടി- അരടീസ്പൂൺ
- ജീരകം പൊടിച്ചത്- ഒരു ടീസ്പൂൺ
- ചാട്ട് മസാല- അര ടീസ്പൂൺ
- മഞ്ഞൾപൊടി- അര ടീസ്പൂൺ
- എണ്ണ- അഞ്ച് ടേബിൾ സ്പൂൺ
തയ്‌യാറാക്കുന്ന വിധം
ചിക്കനിൽ വിനാഗിരിയും കളറും മിക്സ് ചെയ്തത് പുരട്ടി മാറ്റി വയ്‍ക്കുക. ഒരു പാത്രത്തിൽ ചെറുനാരങ്ങാ നീര്, ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ്, ഗരം മസാലപ്പൊടി, മുളകുപൊടി, മല്ലിപ്പൊടി, ജീരകം പൊടിച്ചത്, ചാട്ട് മസാല, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്ത് യോചിപ്പിച്ച ശേഷം ചിക്കനിൽ പുരട്ടി നാല് മണിക്കൂർ വയ്‍ക്കുക. ഒരു വലിയ പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ചിക്കൻ അതിൽ നിരത്തി വച്ച് പത്ത് മിനിറ്റ് മീഡിയം ചൂടിൽ വേവിക്കണം. ശേഷം ചെറുതീയിൽ നാൽപത് മിനിറ്റ് അടച്ചു വച്ച് വേവിക്കുക. ചിക്കൻ തിരിച്ചിട്ട് വീണ്ടും ഇതേ പോലെ അടച്ച് വച്ച് നാൽപത് മിനിറ്റ് വേവിക്കാം. ചൂടോടെ വിളമ്പാം.
(തയ്‌യാറാക്കിയത്- ഹഫ്സത്ത് കെ.പി, കണ്ണൂർ)
Content Highlights: homemade chicken roast recipe