മഴക്കാലത്ത് വീട്ടിലിരിക്കുമ്പോൾ അൽപ്പം മീൻ പരീക്ഷണങ്ങളായാലോ, വ്യത്യസ്ത മീൻ വിഭവമായ ചൂണ്ടക്കാരൻ കൊഞ്ച് തയ്യാറാക്കാം
ചേരുവകൾ
- മീഡിയം കൊഞ്ച്- ആറെണ്ണം
- ചുവന്നുള്ളി- 15 എണ്ണം
- കാന്താരി മുളക്- ഒരു പിടി
- ഇഞ്ചി- ഒരു ചെറിയ കഷണം
- വെളുത്തുള്ളി- അഞ്ച് അല്ലി
- ഉപ്പ്- പാകത്തിന്
- വെളിച്ചെണ്ണ- ആവശ്യത്തിന്
- വറ്റൽമുളക്- രണ്ടെണ്ണം
തയ്യാറാക്കുന്ന വിധം
പാൻ ചൂടാക്കി എണ്ണ ഒഴിക്കുക. ഇതിലേക്ക് ചുവന്നുള്ളി, കാന്താരിമുളക്, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചതച്ചത് ഇടുക. വഴറ്റിയ ശേഷം കൊഞ്ച് അതിലേക്ക് ചേർക്കാം. പാകത്തിന് ഉപ്പും ചേർത്ത് ചെറുതീയിൽ വേവിക്കാം. കൊഞ്ച് വെന്തതിന് ശേഷം വറ്റൽ മുളക് ചതച്ചത് മുകളിൽ വിതറാം.
(തയ്യാറാക്കിയത്- പ്രജിത്ത്, എക്സിക്യൂട്ടീവ് ഷെഫ്, ദി ഷാപ്പ് ഫാമിലി റസ്റ്റൊറന്റ്, കോഴിക്കോട്)
Content Highlights: Choondakkaran konchu special Kerala prawn recipe