ചെന്നൈ > തമിഴ്നാട്ടിൽ പൊലീസിന്റെ മർദ്ദനത്തിൽ ഗുരുതരമായി പരിക്കേറ്റ യുവാവ് മരിച്ചു. സേലം സ്വദേശി മുരുകേശൻ (40) ആണ് മരിച്ചത്. കോവിഡ് നിയന്ത്രണങ്ങളുടെ പേരിൽ സേലം ചെക്ക്പോസ്റ്റിൽ വെച്ച് പൊലീസ് ഒരു മണിക്കൂറോളം മുരുകേശനെ മർദിച്ചതായാണ് വിവരം.
ലാത്തിയടക്കം ഉപയോഗിച്ച് റോഡിലിട്ട് ഇയാളെ മർദ്ദിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നു. ഇതിന് ശേഷം സമീപത്തുള്ള പൊലീസിന്റെ വാനിൽ കയറ്റി മൂന്നാം മുറ പ്രയോഗിച്ചുവെന്നാണ് ഇയാൾക്ക് ഒപ്പമുണ്ടായിരുന്ന സുഹൃത്ത് പറയുന്നത്.