വെള്ളത്തിൽ ഒരു സ്ത്രീ മുങ്ങിത്താഴുന്നു എന്ന വിവരം കേട്ടാണ് ജപ്പാന്റെ വടക്കു കിഴക്കൻ പ്രദേശത്തെ ഹാച്ചിനൊഹേ എന്ന് പേരുള്ള തീരത്തേക്ക് ഫയർഫോഴ്‌സ് പാഞ്ഞെത്തിയത്. കടലിൽ സ്ത്രീയുടെ ശരീരം ഒഴുകുന്നത് കണ്ടതോടെ കൂട്ടത്തിലെ മുങ്ങൽ വിദഗ്ധർ ശരീരം കരക്കടുപ്പിച്ചു. പരിശോധിച്ചപ്പോൾ അത് സ്ത്രീയുടെ സെക്സ് ടോൾ.
യുട്യൂബർ ആയ ടാനാകാ നട്സുകി ആ സമയത്ത് അവിടെയുണ്ടായിരുന്നതിനാൽ സംഭവം മുഴുവൻ ക്യാമെറയിൽ പകർത്തി. ഫയർ ഫോഴ്‌സ് വന്നതോടെ ജനങ്ങൾ തടിച്ചു കൂടി എന്നും മുങ്ങുന്ന സ്ത്രീയെ രക്ഷിക്കാനുള്ള ദൗത്യം സാകൂതം നോക്കി നിന്ന് എന്നും നട്സുകി വ്യക്തമാക്കി. റബ്ബർ കൊണ്ടുള്ള സെക്സ് ടോൾ ആയതുകൊണ്ട് തന്നെ കാഴ്ച്ചയിൽ യഥാർത്ഥ സ്ത്രീപോലെ തോന്നുമെന്നും യഥാർത്ഥ മനുഷ്യ ശരീരത്തിന്റെ അത്രയും തന്നെ ഭാരവുമുണ്ട് എന്ന് ഫയർഫോഴ്‌സ് അധികൃതർ വ്യക്തമാക്കിയതായി നട്സുകി പറയുന്നു.
“ഞാൻ എന്റെ മീൻ പിടുത്ത വീഡിയോയുടെ ചിത്രീകരണത്തിനിടയിലായിരുന്നു. ഒരു മൃതദേഹം പൊങ്ങിക്കിടന്നുവെന്ന് എനിക്ക് തോന്നി. പക്ഷേ യഥാർത്ഥത്തിൽ അത് ഒരു സെക്സ് ഡോൾ ആണെന്ന് ഫയർ ഫോഴ്സ് വന്നു ശരീരം കരക്കടുപ്പിച്ചപ്പോഴാണ് മനസ്സിലായത്,” നട്സുകി ട്വീറ്റ് ചെയ്തു. ഡച്ച് വൈഫ് എന്ന് പേരുള്ള സെക്സ് ഡോൾ ആണ് കരയ്ക്കടിഞ്ഞത്.
നട്സുകിയുടെ പോസ്റ്റ് വൈറലാവുകയും നിരവധി പേർ പ്രതികരണം കമന്റ് ആയി രേഖപ്പെടുത്തുകയും ചെയ്തു. ” ഞാൻ രാത്രി മീൻ പിടിക്കാൻ പോകുമ്പോൾ ഇങ്ങനെ ഒരു സെക്സ് ഡോൾ കണ്ടാൽ, അപ്പോൾ തന്നെ മരിച്ചു പോവും” എന്നാണ് ഒരു ഫോളോവരുടെ കമന്റ്.