നവവധുവിനെ വിലയേറിയ സമ്മാനങ്ങൾ കൊണ്ട് പൊതിയുന്ന വരനെ നമ്മൾ കണ്ടിട്ടുണ്ട്. ഇവിടെ സ്നേഹപൂർവം ഭാര്യയ്ക്ക് പാനിപൂരി കൊടുക്കുന്ന വരനാണ് ശ്രദ്ധ നേടുന്നത്.
വിവാഹവസ്ത്രങ്ങളണിഞ്ഞ വധുവരൻമാരാണ് വീഡിയോയിൽ ഉള്ളത്. വരൻ കടയിൽ നിന്ന് വധുവിന് പാനിപൂരി വായിൽ വെച്ച കൊടുക്കുന്നത് കാണാം. ആരുഷി രജ്പുത്ത് എന്ന പേരിലുള്ള ഇൻസ്റ്റ അക്കൗണ്ട് വഴിയാണ് ഈ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്
നിരവധി പേരാണ് വീഡിയോയക്ക് കമന്റ് ചെയ്തിരിക്കുന്നത്. സ്നേഹം തുളമ്പുന്ന ദമ്പതിമാർ എന്നാണ് ഇവരെ
സോഷ്യൽ മീഡിയ വിളിക്കുന്നത്. നിരവധി പേർ പോസ്റ്റ് ലൈക്ക് ചെയ്യുകയും കമന്റ് ചെയ്യുകയും ചെയ്തു.
Content Highlights: Groom Feeds Bride Pani Puri viral video