കേരളീയ സദ്യകളിൽ കേമനാണ് പച്ചടി. തക്കാളി, മാങ്ങ എന്നിവ കൊണ്ടെല്ലാം ഈ വിഭവം തയ്‌യാറാക്കാം പച്ചത്തക്കാളി ഉപയോഗിച്ച് കൊണ്ടുള്ള പച്ചടി തയ്‌യാറാക്കുന്നത് എങ്ങനെയെന്ന് പരിചയപ്പെടാം
ചേരുവകൾ
- പച്ചത്തക്കാളി- 250 g
- തേങ്ങ ചിരകിയത് – 1/2 കപ്പ്
- ചുവന്നുള്ളി – 5-6 എണ്ണം
- ഇഞ്ചി അരിഞ്ഞത് – 1 ടീസ്പൂൺ
- തൈര് – 1/2 കപ്പ്
- പച്ചമുളക് – 2 എണ്ണം
- കറിവേപ്പില – 2 തണ്ട്
- ജീരകം – 1/2 ടീസ്പൂൺ
- കടുക് – 1 ടീസ്പൂൺ
- ഉപ്പ് – ആവശ്യത്തിന്
- വെളിച്ചെണ്ണ – 1 ടേബിൾ സ്പൂൺ
തയ്‌യാറാക്കുന്ന വിധം
എണ്ണയൊഴിച്ചു കടുക് പൊട്ടിച്ച് അതിലേക്ക് അതിലേക്ക് ചെറുതായി അരിഞ്ഞ ചുവന്നുള്ളി, 1 പച്ചമുളക്, ഇഞ്ചി, കറിവേപ്പില എന്നിവ ചേർത്ത് വഴറ്റുക. അതിലേക്ക് ചെറുതായി അരിഞ്ഞ തക്കാളി കൂടി ചേർത്ത് വീണ്ടും വഴറ്റുക. തക്കാളി വെന്ത് വരുമ്പോൾ അതിലേക്ക് തേങ്ങാ, പച്ചമുളക്, ജീരകം എന്നിവ അരച്ചതും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിക്കുക. അതിലേക്ക് നന്നായി ഉടച്ച തൈര് കൂടി ചേർത്ത് തിള വരുമ്പോൾ അടുപ്പിൽ നിന്നും വാങ്ങാം
Content Highlights: Pachadi recipe