തിരുവനന്തപുരം: സംസ്ഥാനത്തിന്റെ പുതിയ അഡ്വക്കേറ്റ് ജനറലായി അഡ്വ. കെ. ഗോപാലകൃഷ്ണ കുറുപ്പ് നിയമിതനായി. കോട്ടയം സ്വദേശിയാണ് ഇദ്ദേഹം. മുൻ എം.പിയും ഏറ്റുമാനൂർ മുൻ എം.എൽ.എയുമായ സുരേഷ് കുറുപ്പിന്റെ സഹോദരൻ കൂടിയാണ് ഗോപാലകൃഷ്ണ കുറുപ്പ്.
ഒന്നാം പിണറായി വിജയൻ സർക്കാരിലെ അഡ്വക്കേറ്റ് ജനറൽ സി.പി. സുധാകർ പ്രസാദ് കഴിഞ്ഞ ദിവസം രാജിസമർപ്പിച്ചിരുന്നു. 2016-ൽ അഡ്വക്കേറ്റ് ജനറൽ സ്ഥാനത്തേക്ക് ഗോപാലകൃഷ്ണ കുറുപ്പിനെ പരിഗണിച്ചിരുന്നു.
content highlights:k gopalakrishna kurup will be keralas new advocate general