“ഞങ്ങൾക്ക് ജോലിയിൽ മിടുക്കനായ ഒരു ജീവനക്കാരനുണ്ട്, പക്ഷെ ഓഫീസിൽ വന്നയുടനെ അയാൾ ടോയ്‌ലറ്റിൽ പോയി 20 മിനിറ്റ് അവിടെ ചെലവഴിക്കുന്നു. എന്നിട്ട് ജോലി ആരംഭിക്കുമ്പോഴേക്കും 9.30 ആവും, അതായത് ഏകദേശം അര മണിക്കൂർ അദ്ദേഹം ടോയ്‌ലെറ്റിലാണ്. ഇതേ രീതിയിൽ ദിവസം രണ്ടോ-മൂന്നോ തവണ ഈ തൊഴിലാളി ടോയ്‌ലെറ്റിൽ പോകും. ഓരോ പ്രാവശ്യം പോകുമ്പോഴും കുറഞ്ഞത് 20 മിനിറ്റെങ്കിലും അവിടെ ചിലവിടും. ജോലി സമയം തീരാൻ അര മണിക്കൂറുള്ളപ്പോൾ ആണ് അവസാനമായി ടോയ്‌ലെറ്റിൽ പോകുക. ഇത് കഴിഞ്ഞു വരുമ്പോഴേക്കും ഓഫീസിൽ സമയം കഴിയും അദ്ദേഹം ബാഗും തൂക്കി വീട്ടിൽ പോവും”, കമ്പനി റെഡ്‌ഡിറ്റിൽ കുറിച്ചു.
കണക്കെടുത്താൽ ഓരോ ആഴ്ചയും ഈ ജീവനക്കാരൻ 4 ദിവസം ജോലി ചെയ്യുകയും ഒരു ദിവസം ടോയ്‌ലെറ്റിലുമാണ് ചെലവിടുന്നത്. അതായത് ടോയ്‌ലെറ്റിൽ ഇരിക്കാൻ ആണ് തങ്ങൾ ഒരു ദിവസം ആ തൊഴിലാളിക്ക് ശമ്പളം കൊടുക്കുന്നത് എന്നാണ് കമ്പനിയുടെ വാദം. ജീവനക്കാരൻ സമർത്ഥനായതിനാൽ ജോലിയിൽ നിന്ന് പിരിച്ചുവിടാൻ കമ്പനി ആഗ്രഹിക്കുന്നില്ല. അതെ സമയം ഈ രീതിയിൽ മുന്നോട്ട് പോകാനും സാധിക്കില്ല. ശക്തമായ തൊഴിൽ നിയമങ്ങൾ ഓസ്‌ടേലിയയിൽ ഉള്ളതിനാൽ ഇക്കാരണങ്ങൾ പറഞ്ഞു ശമ്പളം കുറയ്ക്കാനും സാധിക്കില്ല. ഈ അവസരത്തിൽ എന്താണ് ഏറ്റവും നല്ല പരിഹാരം എന്ന ചോദ്യമാണ് കമ്പനി റെഡ്‌ഡിറ്റിൽ കുറിച്ചിരിക്കുന്നത്.
പ്രതികരിച്ച നിരവധി പേർ ജീവനക്കാരന് ഒരു മെഡിക്കൽ അവസ്ഥ ഉണ്ടാകാമെന്ന് പറഞ്ഞു. ധാരാളം ബിസിനസ്സ് ഉടമകൾക്കും മാനേജർമാർക്കും നിസ്സാരകാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നത് കൂടുതൽ ആണെന്നാണ് മറ്റൊരു ഉപഭോക്താവിന്റെ പ്രതികരണം. “എന്റെ ടോയ്‌ലെറ്റ് ബ്രേക്ക് കണക്കാക്കുന്ന ഒരു കമ്പനിയെപ്പറ്റി ചിന്തിക്കാൻ എനിക്ക് പറ്റില്ല എന്നാണ് മൂന്നാമതൊരാളുടെ കമന്റ്. “ജീവനക്കാരന്റെ കാര്യക്ഷമതയും നേട്ടങ്ങളും കൈകാര്യം ചെയ്യുക, അവന്റെ സമയം നിയന്ത്രിക്കരുത്” എന്നാണ് ജെയിംസ് സ്പിയേഴ്‌സ് എന്ന വ്യക്തി കുറിച്ചിരിക്കുന്നത്.