ഊണിനൊപ്പം കൂട്ടാൻ ചക്കക്കുരു ചേർത്ത നാടൻ മീൻ കറി തയ്‌യാറാക്കിയാലോ
ചേരുവകൾ
- ചക്കക്കുരു, തൊലികളഞ്ഞ് വൃത്തിയാക്കി കഷണങ്ങളാക്കിയത്- ഒരു പിടി
- മീൻ- ചെറുമീൻ- കാൽക്കപ്പ്
- ഉപ്പ്- പാകത്തിന്
- മഞ്ഞൾപ്പൊടി- കാൽ ടീസ്പൂൺ
- മുളകുപൊടി- അര ടീസ്പൂൺ
- എണ്ണ- ഒരു ടേബിൾ സ്പൂൺ
- കടുക്- അൽപം
- വെളുത്തുള്ളി- അഞ്ച് അല്ലി
- ഇഞ്ചി- ചെറിയ കഷണം നുറുക്കിയത്
- പച്ചമുളക്- നാല്
- കുടംപുളി- രണ്ട്
- വെള്ളം- ആവശ്യത്തിന്
- കറിവേപ്പില- ഒരു തണ്ട്
- വറ്റൽ മുളക്- രണ്ട്
തയ്‌യാറാക്കുന്ന വിധം
കുക്കറിൽ ചക്കക്കുരു പാകത്തിന് ഉപ്പും അൽപം വെള്ളവും മഞ്ഞൾപ്പൊടിയും മുളകുപൊടിയും ചേർത്ത് വേവിക്കുക. ഒരു പാനിൽ എണ്ണയൊഴിച്ച് ഇതിലേക്ക് വെളുത്തുള്ളി, ഇഞ്ചി, നടുവേ കീറിയ പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. ഇനി മൺ ചട്ടി വച്ച് അതിലേക്ക് മീനും പാകത്തിന് ഉപ്പും വെള്ളവും കുടംപുളിയും ചേർത്ത് ചെറുതീയിൽ വേവിക്കുക. ഇതിലേക്ക് പച്ചമുളക് ഇഞ്ചി വെളുത്തുള്ളി വഴറ്റിയത് ചേർക്കാം. മീൻ വെന്ത് തുടങ്ങിയാൽ ആദ്യം വേവിച്ചു വച്ച ചക്കക്കുരുവും ചേർത്ത് ഇളക്കി നന്നായി വെന്താൽ ഇറക്കി വയ്‍ക്കാം. ഇനി പാനിൽ കടുകും കറിവേപ്പിലയും വറ്റൽ മുളകുമിട്ട് താളിച്ച് കറിയുടെ മുകളിൽ ഒഴിക്കാം.
Content Highlights: Chakkakkuru fish curry nadan recipe for lunch