നാടൻ പലഹാരങ്ങളിൽ പ്രധാനിയാണ് പരിപ്പ് വട. സാധാരണ തയ്യാറാക്കുന്നതിൽ നിന്ന് വ്യത്യസ്തമായി ഗ്രീൻപീസ് കൊണ്ട് ഈ വട തയ്യാറാക്കിയാലോ. ഗ്രീൻ പീസ് നല്ലവണ്ണം കുതിർത്തെടുത്താണ് ഇത് തയ്യാറാക്കേണ്ടത്.
ചേരുവകൾ
- ഗ്രീൻ പീസ്: 1 കപ്പ്
- സവാള: 1
- ഇഞ്ചി വെളുത്തുള്ളി അരിഞ്ഞത് : 3 ടേബിൾ സ്പൂൺ
- പച്ചമുളക്: 4
- വറ്റൽ മുളക്: 6
- മല്ലിയില: 1/2 കപ്പ്
- ഗരം മസാല: 1 ടീസ്പൂൺ
- മല്ലിപൊടി: 1 ടീസ്പൂൺ
- ജീരകം പൊടി: 1/2 ടീസ്പൂൺ
- നാരങ്ങ നീര്: പകുതി നാരങ്ങ
- ഉപ്പ്: 1 ടീസ്പൂൺ
- ബേക്കിംഗ് സോഡ: 1/4 ടീസ്പൂൺ
- ഉരുളക്കിഴങ്ങ്: ഒരു വലിയത് (വേവിച്ച് ഉടച്ചത്)
തയ്യാറാക്കുന്ന വിധം
ഗ്രീൻ പീസ് 8 മണിക്കൂർ കുതർത്തുക. പൂർണ്ണമായും വെള്ളം കളഞ്ഞ് ഉണക്കി എടുക്കുക. ഉരുളക്കിഴങ്ങ് ഒഴികെയുള്ള എല്ലാ ചേരുവകളും ചേർത്ത് വെള്ളം ഉപയോഗിക്കാതെ അരച്ചെടുക്കുക. ഒരുപാട് അരഞ്ഞ് പോവരുത് കൊറച്ച് തരികളൊക്കെ വേണം.
ഇപ്പോൾ 1/4 ടീസ്പൂൺ ബേക്കിംഗ് സോഡയും ഒരു വലിയ ഉരുളക്കിഴങ്ങും ചേർത്ത് നന്നായി യോജിപ്പിക്കുക. ഇനി നേർത്ത വട്ടം ആയി രൂപപ്പെടുത്തുക, ഓരോ വശത്തും 1 മിനിറ്റ് ഇടത്തരം മുതൽ കുറഞ്ഞ തീയിൽ നന്നായി ഫ്രൈ ചെയ്യുക.
Content Highlights: Green peas vada recipe