കോവിഡിന്റെ രണ്ടാം തരംഗത്തിൽ രാജ്യം ആടിയുലയുമ്പോഴും നന്മയുടെയും മനുഷ്യത്വത്തിന്റെയും കഥകളാണ് ആശ്വാസമായി എത്തുന്നത്. അത്തരമൊരു സംഭവമാണ് ഇപ്പോൾ സമൂഹമാധ്യമങ്ങൾ ഏറ്റെടുത്തിരിക്കുന്നത്. ഹൈദരാബാദിൽ നിന്നുള്ള ഒരു ട്രാഫിക്ക് പോലീസ് ഉദ്യോഗസ്ഥന്റെ നന്മയുടെ മുഖമാണ് ഇത്. കോവിഡ് കാലത്ത് തെരുവ് ബാല്യങ്ങൾക്ക് ഭക്ഷണം നൽകിയ മഹേഷ് കുമാർ എന്ന ഉദ്യോഗസ്ഥനെ പ്രകീർത്തിക്കുയാണ് എല്ലാവരും ഇപ്പോൾ.
തെലുങ്കാന പോലീസിന്റെ ഔദ്യോഗിക ട്വിറ്റർ പേജിലാണ് ആരുടെയും ഹൃദയം നിറയ്‍ക്കുന്ന ഈ സംഭവം പങ്കുവച്ചിരിക്കുന്നത്. ജോലിക്ക് പോകുകയായിരുന്ന മഹേഷ് കുമാർ വഴിയരികിലിരുന്ന് ഭക്ഷണത്തിനായി യാചിക്കുന്ന കുട്ടികളെ കാണുകയായിരുന്നു. ഉദ്യോഗസ്ഥൻ വണ്ടി നിർത്തി തന്റെ ഭക്ഷണം ഇവർക്ക് വിളമ്പി നൽകുയായിരുന്നു.
Panjagutta Traffic Police Constable Mr. Mahesh while performing patrolling duty noticed two children requesting others for food at the road side, immediately he took out his lunch box & served food to the hungry children.
&mdash Telangana State Police (@TelanganaCOPs)
അവർ ഭക്ഷണം അന്വേഷിച്ചു നടക്കുകയായിരുന്നു. രാത്രി പെട്രോളിങ് ഡ്യൂട്ടിക്കായി പോകുമ്പോഴാണ് ഞാനവരെ കണ്ടത്. എന്റെ രാത്രിയിലെ ഭക്ഷണം ഒരു മണിക്കൂർ താമസിച്ചു എന്നേയുള്ളൂ. അത് അവർക്ക് നൽകിയില്ലായിരുന്നെങ്കിൽ ആ കുഞ്ഞുങ്ങൾ രാത്രി വിശന്ന് ഉറങ്ങേണ്ടി വന്നേനെ. പിന്നീട് മഹേഷ്കുമാർ സംഭവത്തെ കുറിച്ച് പ്രതികരിച്ചത് ഇങ്ങനെ.
Content Highlights: Hyderabad traffic cop offers his food to homeless children