തിരുവനന്തപുരം: ബംഗാൾ ഉൾക്കടലിൽ ആൻഡമാൻ കടലിൽ മെയ് 22-ഓടെ പുതിയ ന്യൂനമർദംം രൂപപ്പെടാൻ സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
മെയ് 25-ഓടെ ഈ വർഷത്തെ രണ്ടാമത്തെ ചുഴലിക്കാറ്റായി മെയ് 26-ന് വൈകുന്നേരത്തോട് കൂടി ഒഡീഷ -പശ്ചിമ ബംഗാൾ തീരത്ത് പ്രവേശിക്കാനാണ് സാധ്യത.
ഒമാൻ നിർദേശിച്ച യാസ് എന്ന പേരിലായിരിക്കും ചുഴലിക്കാറ്റ് അറിയപ്പെടുക. കേരളത്തിൽ ചുഴലിക്കാറ്റിന്റെ ഫലമായി ശക്തമായ മഴക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
content highlights:yaas cyclone likely to form over bay of bengal, kerala likely to get heavy rain