തിരുവനന്തപുരം: സി.പി.എമ്മിന്റെ സൈദ്ധാന്തിക മുഖം എം.വി. ഗോവിന്ദൻ ഇനി രണ്ടാം പിണറായി മന്ത്രിസഭയിലെ രണ്ടാമൻ. രണ്ട് പ്രമുഖ വകുപ്പുകളായ തദ്ദേശ സ്വയംഭരണവും എക്സൈസുമാണ്ഗോവിന്ദന് ലഭിച്ചത്. സി.പി.എം കേന്ദ്രകമ്മിറ്റി അംഗം കൂടിയായ എം.വി ഗോവിന്ദൻ മാത്രമാണ്കണ്ണൂർ ജില്ലയിൽ നിന്ന് പിണറായി വിജയനൊപ്പം മന്ത്രിയായത്.
ലൈഫ് മിഷനടക്കമുള്ള കാര്യങ്ങൾ കൂടുതൽ കാര്യക്ഷമമായി മുന്നോട്ട് കൊണ്ടുപോവുക എന്ന വലിയ ഉത്തരവാദിത്വമാണ് എം.വി ഗോവിന്ദന് മുന്നിലുള്ളത്. തൊഴിലില്ലായ്മ വേതനമടക്കമുള്ള കാര്യങ്ങളിൽ വലിയ പോരാട്ടങ്ങൾക്ക് നേതൃത്വം കൊടുത്ത എം.വി ഗോവിന്ദൻ ബാലസംഘത്തിലൂടെയാണ് പൊതുരംഗത്തേക്ക് എത്തുന്നത്.
പ്രതിസന്ധി ഘട്ടങ്ങളിൽ പല ജില്ലകളിലും പാർട്ടിയെ നയിക്കാൻ നിയോഗിക്കപ്പെട്ട എം.വി. ഗോവിന്ദൻ പാർട്ടി ഏൽപ്പിച്ച ഓരോ ജോലിയും പൂർണ ഉത്തരവാദിത്വത്തോടെനിറവേറ്റിയാണ് ഇത്തവണ തളിപ്പറമ്പിലേക്ക് മത്സരിക്കാനെത്തുന്നതും ഒടുവിൽ മന്ത്രിസഭയുടെ രണ്ടാമനാവുന്നതും. തളിപ്പറമ്പിൽ നിന്ന് ഇത് മൂന്നാം തവണയാണ് എം.വി. ഗോവിന്ദൻ നിയമസഭയിലെത്തുന്നത്.
Content Highlights:MV GovindhanKerala Assembly Election 2021