Thursday, March 12, 2026
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

ആളെക്കൂട്ടിയുള്ള സത്യപ്രതിജ്ഞ ഞെട്ടിക്കുന്നു; തുറന്ന കത്തുമായി മെഡിക്കല്‍ വിദ്യാര്‍ഥികള്‍

by News Desk
May 19, 2021
in FOOD
0
ആളെക്കൂട്ടിയുള്ള-സത്യപ്രതിജ്ഞ-ഞെട്ടിക്കുന്നു;-തുറന്ന-കത്തുമായി-മെഡിക്കല്‍-വിദ്യാര്‍ഥികള്‍
0
SHARES
1
VIEWS
Share on FacebookShare on TwitterShare on Whatsapp

കോഴിക്കോട്: ആരോഗ്യ പ്രവർത്തകരും സാധാരണക്കാരും കോവിഡിനെതിരേ പ്രതിരോധം തീർക്കാൻ പെടാപ്പാട് പെടുമ്പോൾ ട്രിപ്പിൾ ലോക്ക്ഡൗൺ നടക്കുന്ന ജില്ലയിൽ ആളെക്കൂട്ടിയുള്ള സത്യപ്രതിജ്ഞ ഞെട്ടിക്കുന്നതാണെന്ന്മെഡിക്കൽ വിദ്യാർഥികൾ. ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുകയാണ്. ദിവസക്കൂലിക്ക് വേണ്ടി ചോര നീരാക്കുന്നവർ മുണ്ടു മുറുക്കി വീട്ടിൽ ഇരിക്കുന്നു. ഈയൊരു സാഹചര്യത്തിൽ ഇത്തരത്തിലുള്ള സത്യപ്രതിജ്ഞയിൽ നിന്നും പിൻമാറണമെന്നും മെഡിക്കൽ വിദ്യാർഥികൾ മുഖ്യമന്ത്രിക്കുള്ള തുറന്നകത്തിൽ ആവശ്യപ്പെട്ടു. കോഴിക്കോട് മെഡിക്കൽ കോളേജ് വിദ്യാർഥിയൂണിയനാണ് തുറന്ന കത്തുമായി രംഗത്ത് വന്നത്.

ബഹുമാനപ്പെട്ട കേരള മുഖ്യമന്ത്രിക്ക്,

കേരള ജനത പ്രതീക്ഷയോടെയും അത്യധികം വിശ്വാസമർപ്പിച്ചുമാണ് കേരള രാഷ്ട്രീയ ചരിത്രത്തിൽ തന്നെ തുടർ ഭരണം എന്ന നാഴികക്കല്ല് സൃഷ്ടിച്ചു കൊണ്ട് രണ്ടാം പിണറായി സർക്കാരിനെ തിരെഞ്ഞടുത്തത്. ഈ തിളക്കമാർന്ന വിജയത്തിനുള്ള അഭിനന്ദനങ്ങൾ അറിയിച്ചു കൊണ്ട് തന്നെ പറയട്ടെ . കേരള സമൂഹം ഒന്നടങ്കം മഹാമാരിയുടെ രണ്ടാം വരവിനു മുന്നിൽ ശക്തമായ പ്രതിരോധം തീർക്കാൻ പെടാപ്പാട് പെടുകയാണ് സർ. ഉറ്റവരെയും ഉടയവരെയും മാറ്റി നിർത്തി ആരോഗ്യ പ്രവർത്തകർ അക്ഷീണം പ്രയത്നിക്കുകയാണ് സർ . കോവിഡ് മാനദണ്ഡങ്ങളുടെ ചിട്ടയായ പാലനത്തിന് നേതൃത്വം നൽകുന്ന ഒരു ഭരണാധികാരിയെന്ന നിലയിൽ , നിയമ ലംഘനങ്ങൾക്കു മേൽ കർക്കശമായ നടപടികൾ സ്വീകരിക്കാൻ അനുശാസിക്കുന്ന ഒരു ഗവൺമെന്റിന്റെ ഭാഗത്ത് നിന്ന് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലയിൽ വച്ച് തന്നെ മെയ് 20-ന് നിയുക്ത സർക്കാരിന്റെ സത്യപ്രതിജ്ഞ 500 – പേരെ ഉൾക്കൊളളിച്ചു കൊണ്ട് നടത്താനുള്ള തീരുമാനം അക്ഷരാർത്ഥത്തിൽ ഞെട്ടിച്ചു കളഞ്ഞു.

രോഗവ്യാപനത്തോത് കുറയ്ക്കുവാൻ ട്രിപ്പിൾ ലോക് ഡൗൺ അടക്കം നടപ്പിലാക്കിയ ഈ സാഹചര്യത്തിൽ രോഗവ്യാപന സാധ്യത മനസ്സിലാക്കി ചടങ്ങിൽ പങ്കെടുക്കുന്നവർ രോഗവാഹകരായി മാറി സാധാരണ ജനങ്ങളിലേക്ക് കൂടി രോഗം പടർത്തുന്നതിലുള്ള ഗുരുതരാവസ്ഥയെ മുന്നിൽ കണ്ട് അനുചിതമായ ഈ തീരുമാനം മാതൃകാപരായി ഒഴിവാക്കണം. ദിവസക്കൂലിക്ക് വേണ്ടി ചോര നീരാക്കുന്നവർ മുണ്ടു മുറുക്കി വീട്ടിൽ ഇരിക്കെ ഇല്ലായ്മയിൽ നിന്നും സ്വരുക്കൂട്ടി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് സംഭാവന ചെയ്യുമ്പോൾ പൊതു ഖജനാവിലെ സമ്പാദ്യം ഇത്തരം ആഘോഷങ്ങളിലേക്ക് ഈ വെല്ലുവിളി നേരിടുന്ന സമയത്തും ചിലവാക്കുന്നതിൽ നിന്ന് പിന്മാറണം.

ഞങ്ങളുടെ ഉൾപ്പടെയുള്ള സീനിയേഴ്സ് താൻ ഡോക്ടറാവുന്ന നിമിഷം എത്രയോ വർഷങ്ങളായി സ്വപ്നം കണ്ടിട്ടുണ്ടെങ്കിൽ പോലും ഇന്റേൺഷിപ്പിന് ശേഷം യാത്രയയപ്പ് പോലും ഇല്ലാതെ സർക്കാർ നിർദ്ദേശപ്രകാരം പരിഭവം കൂടാതെ ഡ്യൂട്ടിയിൽ കയറിയവരാണ് സർ.

വർഷങ്ങൾ നീണ്ട പ്രയത്നത്തിനൊടുവിൽ തങ്ങളുടെ വിജയം മഹാമാരിക്കാലത്ത് നിശബ്ദമായി കൊണ്ടാടിയ ഒരു വിദ്യാർത്ഥി സമൂഹമുണ്ട്, അവ നടത്തിയ സർവകലാശാലകൾ ഉണ്ട് . ദയവ് ചെയ്ത് ഞങ്ങളുടെ നിയുക്ത സർക്കാരും അത്തരത്തിൽ ഓൺലൈൻ മുഖേനയോ വെർച്വൽ റിയാലിറ്റി വഴിയോ സത്യപ്രതിജ്ഞാ ചടങ്ങ് നടത്താനുള്ള തീരുമാനം അവലംബിക്കണം.

ഇത് കോഴിക്കോട് മെഡിക്കൽ കോളേജ് യൂണിയൻ 2021 -ന്റെ ശബ്ദം മാത്രമല്ല സർ , കേരളത്തിലെ സാധാരണ ജനങ്ങളുടെ കൂടി ആശങ്കയാണ് പങ്കു വയ്ക്കുന്നത്, പോളിംഗ് ബൂത്തിൽ ഞങ്ങളർപ്പിച്ച പ്രതീക്ഷയാണ് മുന്നോട്ടുവയ്ക്കുന്നത്. വേദി അടക്കം സജ്ജീകരിച്ച ,മുൻകൂട്ടി നിശ്ചയിച്ച ഈ തീരുമാനത്തിൽ നിന്ന് ജനങ്ങളുടെ അഭ്യർത്ഥന പ്രകാരം പിന്മാറുന്നത് വഴി ജനാധിപത്യപരമായ വിമർശനങ്ങളെ ഉൾക്കൊണ്ട് ഓൺ ലൈൻ പോലെ സമാന്തര രീതികൾതിരഞ്ഞെടുക്കുന്നത് വഴി വിമർശകർക്കു മുന്നിൽ തലകുനിക്കുകയല്ല മറിച്ച് മഹാമാരിയിൽ നിന്നും തല ഉയർത്താൻ വെമ്പൽ കൊള്ളുന്ന സമൂഹത്തിന് മുന്നിൽ ഉത്തമ ഭരണാധികാരിയായി മാറുമെന്നതിൽ സന്ദേഹമില്ല. കേരളത്തിന്റെ മുഖ്യമന്ത്രി ഈ അപേക്ഷ പരിഗണിച്ച് കാര്യഗൗരവത്തോടെ മാതൃകാപരമായ ഒരു തീരുമാനം തന്നെ കൈക്കൊള്ളുമെന്ന പ്രതീക്ഷയിൽ നിർത്തുന്നു.

എന്ന് വിശ്വസ്തയോടെ
കോളേജ് യൂണിയൻ 21
ഗവ.മെഡിക്കൽ കോളേജ്,
കോഴിക്കോട്

Previous Post

കെ കൃഷ്ണൻകുട്ടി വൈദ്യുതി മന്ത്രിയാകും; സുപ്രധാന വകുപ്പ് ജെഡിഎസിന് കൈമാറി സിപിഎം

Next Post

സത്യപ്രതിജ്ഞ ചടങ്ങ്: സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
229
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
277
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
194
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
179
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
29
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
24
Next Post
സത്യപ്രതിജ്ഞ-ചടങ്ങ്:-സര്‍ക്കാരിനോട്-ഹൈക്കോടതി-വിശദീകരണം-ചോദിച്ചു

സത്യപ്രതിജ്ഞ ചടങ്ങ്: സര്‍ക്കാരിനോട് ഹൈക്കോടതി വിശദീകരണം ചോദിച്ചു

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.