കഴിഞ്ഞ എൽഡിഎഫ് മന്ത്രിസഭയിലും അംഗമായിരുന്നു കെ കൃഷ്ണൻകുട്ടിയ്ക്ക് ജലവിഭവ വകുപ്പിൻ്റെ ചുമതലയായിരുന്നു ഉണ്ടായിരുന്നത്. എന്നാൽ ഇക്കുറി ഈ വകുപ്പ് സിപിഎം കേരള കോൺഗ്രസ് എമ്മിന് കൈമാറുകയായിരുന്നു. ഈ സാഹചര്യത്തിലാണ് സിപിഎം കൈകാര്യം ചെയ്തിരുന്ന സുപ്രധാന വകുപ്പ് ജെഡിഎസിന് കൈമാറുന്നത്.
Also Read:
ജെഡിഎസ് ദേശീയ നേതൃത്വ ഇടപെട്ടായിരുന്നു കെ കൃഷ്ണൻകുട്ടിയെ മന്ത്രിസഭയിലേയ്ക്ക് തീരുമാനിച്ചത്. മാത്യൂ ടി തോമസിനും മന്ത്രിസഭയിലേയ്ക്ക് സാധ്യത കൽപ്പിച്ചിരുന്നെങ്കിലും കെ കൃഷ്ണൻകുട്ടിയ്ക്ക് അനുകൂലമായി പാര്‍ട്ടി തീരുമാനമെടുകകുകയായിരുന്നു. പാര്‍ട്ടിയിൽ നടന്ന ഉള്‍പ്പോരിനിടയിലാണ് ഇന്നലെ തീരുമാനമുണ്ടായതെന്നാണ് ഏഷ്യാനെറ്റ് ന്യൂസ് റിപ്പോര്‍ട്ട്. നിലവിൽ രണ്ട് എംഎൽഎമാരാണ് പാര്‍ട്ടിയ്ക്ക് കേരളത്തിലുള്ളത്.
അതേസമയം, കഴിഞ്ഞ മന്ത്രിസഭയിൽ കെ സുധാകരൻ കൈകാര്യം ചെയ്തിരുന്ന പൊതുമരാമത്ത് വകുപ്പ് ആരു കൈകാര്യം ചെയ്യുമെന്ന ചോദ്യത്തിന് ഉത്തരം ബാക്കിയാണ്. മുഹമ്മദ് റിയാസിന് ചുമതല നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ടുകളുണ്ടെങ്കിലും സ്ഥിരീകരിക്കപ്പെട്ടിട്ടില്ല.
Also Read:
ആരോഗ്യവകുപ്പ് വീണ ജോര്‍ജും ഉന്നതവിദ്യാഭ്യാസ വകുപ്പ് ആര്‍ ബിന്ദുവും കൈകാര്യം ചെയ്യുമെന്ന് ഏകദേശം ഉറപ്പായിട്േടുണ്ട്. സഹകരണം, രജിസ്ട്രേഷൻ എന്നീ വകുപ്പുകളുടെ ചുമതല വിഎൻ വാസവനായിരിക്കും. കെഎൻ ബാലഗോപാൽ ധനകാര്യവകുപ്പും പി രാജീവ് വ്യവസായ വകുപ്പും കൈകാര്യം ചെയ്യും. എൻസിപിയിൽ നിന്ന് കൈമാറിയ ഗതാഗതവകുപ്പ് ജനാധിപത്യ കേരള കോൺഗ്രസിലെ ആൻ്റണി രാജുവിന് കൈമാറിയെന്നാണ് റിപ്പോര്‍ട്ടുകള്‍.