കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജ് ജനറൽ മെഡിസിൻ വിഭാഗം മേധാവി ആയിരുന്ന പ്രൊഫസർ ഡോ. (റിട്ട.) കെ.പി. രാമമൂർത്തി (74) അന്തരിച്ചു.
കേരളത്തിലെ അറിയപ്പെടുന്ന പ്രമേഹരോഗ വിദഗ്ധനാണ്. സാധാരണക്കാരുടെ ഡോക്ടർ എന്ന നിലക്കാണ് അദ്ദേഹം ഏറെ അറിയപ്പെട്ടിരുന്നത്. പ്രമേഹരോഗ ചികിത്സകളെ സംബന്ധിച്ച് നിരവധി പ്രബന്ധങ്ങളും പ്രഭാഷണങ്ങളും നടത്തിയിട്ടുണ്ട്.
ഭാര്യ: ഡോ. മാലാ രാമമൂർത്തി. മക്കൾ : ഡോ.ശബരീനാഥ് രാമൂർത്തി, അഡ്വ. സംഗീതാ രാമമൂർത്തി.
സംസ്കാരംചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിക്ക് പുതിയപാലം ബ്രാഹ്മണസമൂഹം സ്മശാനത്തിൽ.
Content Highlights: Eminent doctor Dr. K P Ramamoorthy passes away