കൊച്ചി > സംസ്ഥാന സർക്കാരിന് ജനങ്ങളോട് പ്രതിബദ്ധതയുള്ളതുകൊണ്ടാണ് ഇതരസംസ്ഥാന ലോട്ടറിനിയന്ത്രണ ചട്ടം ഭേദഗതി ചെയ്തതെന്ന് ഹൈക്കോടതി. നാഗലാൻഡ് ലോട്ടറി വിതരണത്തിനായുള്ള നാല് ഏജൻസികൾ തമ്മിൽ ബന്ധമുള്ളവരാണെന്ന് സിഎജി കണ്ടെത്തിയിട്ടുണ്ട്. ഇത്തരം തട്ടിപ്പുകൾ അരങ്ങേറുമ്പോൾ സംസ്ഥാന സർക്കാരിന് കൈയുംകെട്ടി നോക്കിനിൽക്കാനാകില്ല.
ലോട്ടറിമൂലം സാധാരണ ജനങ്ങൾ കഷ്ടപ്പെടുന്നുണ്ടോയെന്നും അവരെ ലോട്ടറിയുടെ പ്രവർത്തനങ്ങൾ പ്രതികൂലമായി ബാധിക്കുന്നുണ്ടോയെന്നും പരിശോധിക്കാനുള്ള അധികാരം സർക്കാരിനുണ്ട്. ഈ അധികാരം ഉപയോഗിച്ചാണ് 2018ൽ ലോട്ടറിഭേദഗതി ചട്ടങ്ങൾ പുറപ്പെടുവിച്ചത്. നാഗലാൻഡ് സംസ്ഥാനത്തിന് ലോട്ടറി വിൽപ്പനയിൽനിന്ന് ലഭിക്കേണ്ട തുക പൂർണമായും ലഭിച്ചിട്ടില്ലെന്ന 2018ലെ സിഎജി ഓഡിറ്റ് റിപ്പോർട്ടിലെ പരാമർശങ്ങൾ കോടതി വിധിന്യായത്തിൽ ചൂണ്ടിക്കാട്ടി.