പാലക്കാട്: ജില്ലയിൽ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 40 ശതമാനത്തിന് മുകളിലുള്ള 31 തദ്ദേശസ്ഥാപന പരിധിയിലെ പ്രദേശങ്ങൾ മെയ് 19 മുതൽ പൂർണ്ണമായി അടച്ചിടാൻ തീരുമാനം. ജില്ലയിലെ 89 തദ്ദേശ സ്ഥാപനങ്ങളിലായി 915 വാർഡുകൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നുണ്ടെന്ന് ജില്ലാ കളക്ടർ അറിയിച്ചു.
ജില്ലാ കളക്ടറുടെ ഫെയ്സ്ബുക്ക് പോസ്റ്റ്
ടി.പി.ആർ 40 ശതമാനത്തിന് മുകളിലുള്ള 31 തദ്ദേശ സ്ഥാപനങ്ങൾ മെയ് 19 മുതൽ പൂർണ്ണമായി അടച്ചിടാൻ തീരുമാനം
കോവിഡ് 19 രോഗ പ്രതിരോധത്തിന്റെ ഭാഗമായി ജില്ലയിലെ 89 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിലായി 915 വാർഡുകൾ കണ്ടൈൻമെന്റ് സോണായി പ്രഖ്യാപിച്ച് കൂടുതൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തി വരുന്നുണ്ട്.
40 % ൽ കൂടുതൽ
ടെസ്റ്റ് പോസിറ്റിവിറ്റി നിരക്കുള്ള 31 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളിൽ രോഗ വ്യാപനം നിയന്ത്രിക്കുന്നതിന് പൂർണ്ണമായും അടച്ചിടുന്നതിന് ഇന്ന് ചേർന്നജില്ലാ ദുരന്ത നിവരാണ അതോറിറ്റി യോഗം തീരുമാനിച്ചിട്ടുണ്ട്.
മേൽ സാഹചര്യത്തിൽ പൊതുജനാരോഗ്യം മുന്നിൽ കണ്ട് കോവിഡ് രോഗ വ്യാപനം നിയന്ത്രണ വിധേയമാക്കുന്നതിന് ജില്ലാ ദുരന്ത നിവാരണ അതോറിറ്റി ചെയർമാൻ എന്ന നിലയിൽ താഴെ പറയുന്ന തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങൾ മെയ് 19 മുതൽ ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പൂർണ്ണമായും അടച്ചിടുന്നതിന് നിർദ്ദേശം നൽകി ജില്ലാ കലക്ടർ ഉത്തരവിട്ടു.
മേൽ നഗരസഭ / പഞ്ചായത്തുകളുടെ അതിർത്തികൾ ബ്ലോക്ക് ചെയ്യുന്നതിനുവേണ്ട നടപടികൾ ബന്ധപ്പെട്ട സ്റ്റേഷൻ ഹൗസ് ഓഫീസർ, നഗരസഭ/പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി നിർവ്വഹിക്കാനും ഉത്തരവിൽ നിർദ്ദേശിക്കുന്നു.
മേൽ സ്ഥലങ്ങളിൽ പുറത്തേയ്ക്കും, അകത്തേയ്ക്കും പ്രവേശിക്കുന്നതിന് ഒരു എൻട്രി, ഒരു എക്സിറ്റ് എന്ന രീതിയിലുള്ള സംവിധാനങ്ങൾ സ്റ്റേഷൻ ഹൗസ് ഓഫീസർ, നഗരസഭ/പഞ്ചായത്ത് അധികൃതർ എന്നിവർ സംയുക്തമായി തീരുമാനിച്ച് അടച്ചിടേണ്ടതാണ്.
മേൽ സ്ഥലങ്ങളിലെ ആളുകൾക്ക് ഭക്ഷണം, ഭക്ഷണ സാധനങ്ങൾ എന്നിവ എത്തിച്ചു കൊടുക്കുന്നതിന് ആർ.ആർ.ടിമാർ വൊളണ്ടിയർമാർ എന്നിവരുടെ സേവനം ഉറപ്പാക്കേണ്ടതും, ആയതിനു വേണ്ട സജ്ജീകരണങ്ങൾ നഗരസഭ / പഞ്ചായത്ത് അധികൃതർ ഒരുക്കേണ്ടതുമാണ്.
മേൽ സ്ഥലങ്ങളിൽ അവശ്യ സേവനങ്ങൾക്കും, ആശുപത്രി യാത്രകൾക്കുമല്ലാതെ ജനങ്ങൾ പുറത്തിറങ്ങുന്നത് തടയുന്നതിനു വേണ്ട നടപടികൾ പൊലീസ് ഉദ്യോഗസ്ഥർ സ്വീകരിക്കേണ്ടതാണ്.
ലോക്ക് ഡൌൺ ഇളവുകൾ ഈ പ്രദേശങ്ങളിൽ ബാധകമല്ല. അവശ്യവസ്തുക്കൾ വിൽക്കുന്ന സ്ഥാപനങ്ങൾ രാവിലെ 7 മണിമുതൽ ഉച്ചയ്ക്ക് 2 മണി വരെ മാത്രം തുറക്കാവുന്നതാണ്. ഹോം ഡെലിവറി സിസ്റ്റം മാത്രമാണ് അനുവദിച്ചിട്ടുള്ളത്.
Content Highlights:Palakkad new covid restrictions