ന്യൂഡൽഹി
രാജ്യത്ത് പ്രതിദിന രോഗസംഖ്യ 26 ദിവസത്തിനുശേഷം മൂന്നു ലക്ഷത്തിൽ താഴെയായി. പ്രതിദിന മരണം നാലായിരത്തിലേറെയായി തുടരുന്നു. 24 മണിക്കൂറിൽ രോഗികള്‍ 2,81,386, മരണം 4106. ചികിത്സയില് 35.17 ലക്ഷം പേര്. ആകെ കോവിഡ് ബാധിതര് രണ്ടരക്കോടി, ആകെ മരണം 2.75 ലക്ഷം.
രോഗസ്ഥിരീകരണ നിരക്ക്18.17 ശതമാനം. മെയ് എട്ടിന് രോഗസ്ഥിരീകരണം 22.59 ശതമാനമായിരുന്നു.കർണാടകത്തിൽ 27 ജില്ലയിൽ രോഗസ്ഥിരീകരണ നിരക്ക് 20 ശതമാനത്തിനു മുകളില്. തമിഴ്നാട്ടിൽ 24ഉം ബംഗാൾ, രാജസ്ഥാൻ എന്നിവിടങ്ങളിൽ 19 വീതവും മഹാരാഷ്ട്രയിലും ഹരിയാനയിലും 16 വീതവും ജില്ലകളിൽ 20 ശതമാനത്തിനു മുകളില്.
കൂടുതൽ പ്രതിദിന രോഗികൾ മഹാരാഷ്ട്രയില്–- 34,389. തമിഴ്നാട്–- 33,181, കർണാടകം–- 31,531, ആന്ധ്ര–- 24,171, ബംഗാൾ–- 19,117. രാജ്യത്ത് മരണനിരക്ക് 1.10 ശതമാനമായി ഉയർന്നു. കൂടുതൽ മരണം മഹാരാഷ്ട്രയിലാണ്–- 974. കർണാടകം–- 403, തമിഴ്നാട്–- 311, യുപി–- 308, ഡൽഹി–- 262, പഞ്ചാബ്–- 202, ഉത്തരാഖണ്ഡ്–- 188, രാജസ്ഥാൻ–- 156, ബംഗാൾ–- 147, ഛത്തീസ്ഗഢ്–- 144 രോഗികള്‍.