തിരുവനന്തപുരം: രണ്ടാം പിണറായി വിജയൻ സർക്കാരിന്റെ സത്യപ്രതിജ്ഞ സെൻട്രൽ സറ്റേഡിയത്തിൽ തന്നെ നടക്കും.ചടങ്ങിൽ പങ്കെടുക്കുന്നവരുടെ എണ്ണം കുറയ്ക്കുമെന്നാണ് സൂചനകൾ. അത്യാവശ്യം വേണ്ട ആൾക്കാർ മാത്രമേ ചടങ്ങിൽ പങ്കെടുക്കുകയുള്ളൂ.
മെയ് 20നാണ് രണ്ടാം പിണറായി സർക്കാരിന്റെ സത്യപ്രതിജ്ഞ. 750 പേർ ചടങ്ങിൽ പങ്കെടുക്കുമെന്നായിരുന്നു നേരത്തെ പുറത്തുവന്ന വിവരം. എന്നാൽ കോവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിലാണ് എണ്ണം കുറയ്ക്കാനുള്ള തീരുമാനം. സംസ്ഥാനത്ത് ട്രിപ്പിൾ ലോക്ഡൗൺ ഏർപ്പെടുത്തിയ ജില്ലകളിൽ ഒന്നാണ് തിരുവനന്തപുരം.
കോവിഡ് രൂക്ഷമായ പശ്ചാത്തലത്തിൽ പ്രോട്ടോക്കോളിൽ ഇളവ് വരുത്തരുതെന്ന് വ്യാപക ആവശ്യം ഉയർന്നിരുന്നു. സത്യപ്രതിജ്ഞ ചടങ്ങ് മാത്രമാക്കി നടത്തണമെന്നായിരുന്നു ആവശ്യം.
വെർച്വൽ പ്ലാറ്റ്ഫോമിൽ നടത്തി സർക്കാർ പുതിയ മാതൃകകാട്ടണമെന്നാവശ്യപ്പെട്ട് ഡോക്ടർമാരുടെ സംഘടനയായ ഐ.എം.എയും രംഗത്തെത്തിയിരുന്നു.
Content Highlights:Pinarayi Vijayan Cabinet to take oath on May 20