യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനും ദേശീയ അധ്യക്ഷനും നന്ദി പറഞ്ഞുകൊണ്ട് യുവാവ് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച കുറിപ്പ് ശ്രദ്ധേയമാകുന്നു. പാലക്കാട് എം.എൽഎയും യൂത്ത് കോൺഗ്രസ് സംസ്ഥാന അധ്യക്ഷനുമായ ഷാഫി പറമ്പിലിന്റെ സുഹൃത്തും ഇടതുപക്ഷ അനുഭാവിയും ആയ അജു സായ്നാഥ് ആണ് സോഷ്യൽ മീഡിയയിൽ തന്റെ അനുഭവം പങ്കുവെച്ചത്. ഡൽഹിയിൽ കോവിഡ് രൂക്ഷമായി കൊണ്ടിരിക്കുമ്പോൾ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുന്ന യൂത്ത് കോൺഗ്രസ് ദേശീയ അധ്യക്ഷൻ ശ്രീനിവാസിനെ ഡൽഹി പോലീസ്ചോദ്യം ചെയ്ത സംഭവം വിവാദമായ പശ്ചാത്തലത്തിലാണ് അജു സായ് നാഥ് ഫെയ്സ്ബുക്കിൽ തന്റെ അനുഭവം പങ്കുവെച്ചത്.
ഒരു സുഹൃത്തിനുവേണ്ടി ശ്രീനിവാസിനോട് സഹായം അഭ്യർത്ഥിച്ചുവെന്നും ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും ശ്രീനിവാസ് അയാളുടെ ചുമതലകൾ നിറവേറ്റുകയാണ് എന്ന് ഷാഫി ശ്രീനിവാസിനെക്കുറിച്ച് ഫെയ്സ്ബുക്കിൽ കുറിപ്പ് പങ്കുവെച്ചിരുന്നു. ശ്രീനിവാസിന്റെ ഇടപെടലിൽ തന്റെ സുഹൃത്തിനെ സഹായിക്കാനായി എന്നും ഷാഫി വ്യക്തമാക്കിയിരുന്നു.എന്നാൽ ഷാഫി പറഞ്ഞ ആ സുഹൃത്ത് താനാണെന്ന് വ്യക്തമാക്കി അജു സായ്നാഥ് രംഗത്തെത്തുകയായിരുന്നു.
അജുസായ് നാഥിന്റെ ഫെയ്സ്ക്കുറിപ്പ്
എനിക്കു വേണ്ടിയാണ് Shafi Parambil ശ്രീനിവാസനെ വിളിച്ചത്
കോവിഡ് പോസിറ്റീവ് ആയ എന്റെ ചെറിയച്ഛന് വേണ്ടി ഞാനാണ് ഷാഫിയെ വിളിച്ചത്.. അപ്പോൾ അവൻ പറഞ്ഞിരുന്നു, ടെൻഷൻ അടിക്കേണ്ട, വേണ്ടത് ചെയ്തിരിക്കും എന്ന്.. Whtsapil അവനു അയച്ച ലാബ് റിപ്പോർട്ടുകളും മേമയുടെ കോൺടാക്ട് നമ്പറും അപ്പോൾ തന്നെ അവൻ ശ്രീനിവാസിന് അയച്ചു കൊടുത്തിരുന്നു..പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ മേമയുടെ മെസേജ് വന്നു ശ്രീനിവാസൻ വിളിച്ചിരുന്നു, Max ഹോസ്പ്പിറ്റലിൽ തന്നെ ബെഡ് അറേഞ്ച് ചെയ്യാൻ ശ്രമിക്കുന്നുണ്ട് എന്ന്.. പിന്നെ അര മണിക്കൂർ കഴിഞ്ഞപ്പോഴേക്കും ഷാഫിയുടെ msg വന്നു അവിടെ ശ്രീനിവാസനെ ക്രൈംബ്രാഞ്ച് ചോദ്യം ചെയ്യുകയാണ്, ഓക്സിജൻ സിലിണ്ടറുകളുടെ സോഴ്സ് അറിയണമത്രേ .. ശ്രീനിവാസനെ ചോദ്യം ചെയ്യുമ്പോഴും ഷാഫിയുടെ തന്നെ വേറെ സുഹൃത്തും ഷാഫി നേരിട്ടും എന്റെ മേമേയെ വിളിച്ചിരുന്നു..എല്ലാ വിധ സഹായങ്ങളും ഉറപ്പ് കൊടുത്തു.. ഒരു മണിക്കൂർ കഴിയുമ്പോഴേക്കും മേമ msg അയച്ചുഅവിടെ Max ഹോസ്പിറ്റലിൽ തന്നെ ബെഡ് അറേഞ്ച് ആയിട്ടുണ്ട് എന്ന് …
ഷാഫിക്കും ശ്രീനിവാസനും ഒരായിരം നന്ദി
Shafi Parambil Thanks alot ചക്കരേ.. Love you lot
Nb:ഇതിനിടയിലും ജനങ്ങൾക്ക് വേണ്ടി സ്വയം ഒന്നും ചെയ്യാതെ, ചെയ്യുന്നവരെ എല്ലാവരെയും മാക്സിമം ദ്രോഹിക്കുന്ന കേന്ദ്ര സർക്കാരിന്റെ ജനദ്രോഹനടപടികൾ പൂർവാധികം ശക്തമായി മുന്നോട്ട് പോകുന്നുണ്ട്.. കഷ്ടം..ശവം തീനികൾ എന്ന് തെറ്റുകൂടാതെ അവരെ വിളിക്കാം… വേറെ ഒന്നും പറയാനില്ല
ഷാഫി പറമ്പിലിന്റെ ഫെയ്സ്ബുക്ക് കുറിപ്പ്
ചോദ്യം ചെയ്യാൻ ക്രൈംബ്രാഞ്ച് വന്നു എന്ന് പറയപ്പെടുന്ന സമയത്തും അയാൾ അയാളുടെ ചുമതലകൾ നിറവേറ്റുകയാണ് . ബന്ധുവിന് ഓക്സിജൻ ലെവൽ താഴുന്നു എന്ന് പറഞ്ഞ് സുഹൃത്ത് അയച്ച മെസ്സേജ് പ്രസിഡന്റിന് ഉടനെ തന്നെ ഫോർവേഡ് ചെയ്തിരുന്നു . ആ മെസ്സേജിലുള്ള കോണ്ടാക്ട് നമ്പറിൽ ഞാൻ വിളിക്കുന്നതിന് മുന്നേ വിളിച്ച് ഒരു ഹോസ്പ്പിറ്റൽ ബെഡ് കിട്ടാനുള്ള ശ്രമം അയാൾ ആരംഭിച്ച് കഴിഞ്ഞിരിക്കുന്നു .
ജീവ വായുവിന് വേണ്ടി ഈ രാജ്യം കെഞ്ചേണ്ടി വരുമ്പോൾ,
കരിയില കൂട്ടിയിട്ട് കത്തിക്കുന്ന പോലെ മൃതദേഹങ്ങൾ കത്തിക്കേണ്ടി വരുമ്പോൾ ,
ചപ്പ് ചവറ് പോലെ ഗംഗയിൽ മൃതദേഹങ്ങൾ ഒഴുകി നടക്കുന്ന ഗതികേടുള്ളപ്പോൾ ,
ഓക്സിജൻ സിലിണ്ടറുമായി ഓടിയെത്തുന്ന,ഹോസ്പിറ്റൽ ബെഡും വെന്റിലേറ്ററും ഏർപ്പാട് ചെയ്യുന്ന , രക്തവും പ്ലാസ്മയും തെരുവിൽ അലയുന്നവർക്ക് ഭക്ഷണവും കൊടുക്കുന്ന ഒരു ചെറുപ്പക്കാരന്റെ കഠിനാദ്ധ്വാനത്തിന്റെ സോഴ്സ് എന്താണെന്ന് ഞങ്ങള് പറയാം .. മനുഷ്യത്വം .
ചെറു രാജ്യങ്ങൾ പോലും ഇന്ത്യൻ ജനതക്ക് സഹായ വാഗ്ദാനം ചെയ്യുമ്പോഴും രാജ്യത്തെ ജനങ്ങളെ മറന്ന് സെൻട്രൽ വിസ്ത കെട്ടി കൊണ്ടിരിക്കുന്ന അഭിനവ നീറോയ്ക്ക് അത് മനസ്സിലാവണമെന്നില്ല …
Content Highlight: fb post to support shafi parambil and BV srinivas