കോവിഡ് രണ്ടാം തരംഗത്തിലും കൃത്യമായ പ്രതിരോധം തീർക്കുന്ന കേരള സർക്കാരിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശംസ. സംസ്ഥാനത്തെ കോവിഡ് കൺട്രോൾ റൂമുകളെയും, ഓക്സിജൻ വാർ റൂമുകളെയും കുറിച്ചുള്ള എൻഡിടിവി റിപ്പോർട്ടിന്റെ യൂട്യൂബ് വീഡിയോയ്ക്ക് താഴെയാണ് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും പ്രശംസകൾ കമന്റായി വരുന്നത്.
ഓക്സിജൻ ആവശ്യമുള്ളപ്പോൾ ആശുപത്രികൾ പ്രധാനമായും ജില്ലാ ഭരണസിരാ കേന്ദ്രങ്ങളിൽ പ്രവർത്തിക്കുന്ന വാർ റൂമുകളിലാണ് അറിയിക്കുന്നത്. വിതരണം ഏകോപിപ്പിക്കുന്നത് ഇവിടെനിന്നുമാണ്.
ജനങ്ങളോട് ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്ന ഏക സർക്കാർ കേരളത്തിലേതാണെന്ന് കമന്റുകളിൽ പറയുന്നു. കേരളം ഇന്ന് ചിന്തിക്കുന്നത് രാജ്യം നാളെ ചിന്തിക്കും, കേന്ദ്രം കേരളത്തിൽനിന്ന് പഠിക്കണം ജനങ്ങളുടെ ജീവൻ രക്ഷിക്കണം തുടങ്ങിയവയാണ് കമന്റുകൾ.
കമന്റുകൾ വായിക്കാനും വീഡിയോ കാണാനും ക്ലിക്ക് ചെയ്യാം:
കമന്റുകൾ വായിക്കാനും വീഡിയോ കാണാനും ക്ലിക്ക് ചെയ്യാം
ആരോഗ്യം, റവന്യൂ, പൊലീസ്, മോട്ടോര് വെഹിക്കിള് എന്നീ വകുപ്പുകളുടെ നേതൃത്വത്തിലാണ് വാര് റൂമുകൾ പ്രവര്ത്തിക്കുന്നത്. ആശുപത്രികളില് ഓക്സിജന് ലഭ്യത ഉറപ്പാക്കുന്നതിനും കോവിഡ് പോസിറ്റീവായവര്ക്ക് രോഗതീവ്രതയനുസരിച്ച് ചികില്സ നല്കുന്നതിനുമാണ് വാര് റൂമുകള് പ്രവർത്തിക്കുന്നത്.
ഓക്സിജന് വാര് റൂം, പേഷ്യന്റ് ഫിഫ്റ്റിങ് റൂം, ഡേറ്റാ സെന്റര് എന്നിങ്ങനെയാണ് പ്രവർത്തനം. നാലു മണിക്കൂർ ഇടവിട്ട് അതാത് ജില്ലകളിലെ ആശുപത്രികളില് നിന്ന് ഓക്സിജന്റെ അളവ് വാര് റൂമിലെത്തും. എവിടെയെങ്കിലും തീരാന് സാധ്യതയുണ്ടെങ്കില് ഉടന് വാർ റൂമില് നിന്ന് ഓക്സിജന് വിതരണക്കാരിലേക്ക് വിവരമെത്തും. പൊലീസ് സഹായത്തോടെ വിതരണക്കാര് സമയം വൈകാതെ ഓക്സിജന് ആശുപത്രിയിലെത്തിക്കുന്നതാണ് പദ്ധതി. ഡോക്ടര്മാർ, എംഎസ്ഡബ്ല്യൂ വിദ്യാര്ഥികൾ, ഡേറ്റാ എൻട്രി ജീവനക്കാർ ഉൾപ്പെടെ എണ്പതോളം പേരാണ് കൊച്ചിയിലെ വാർ റൂമിൽ ഷിഫ്റ്റ് അടിസ്ഥാനത്തില് 24 മണിക്കൂറും പ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.