Wednesday, May 21, 2025
  • About Us
  • Advertise
  • Privacy Policy
  • Contact Us
Oz Malayalam
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
  • Home
  • NEWS
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • TECHNOLOGY
  • HEALTH
  • TRAVEL
  • FOOD
  • VIRAL
No Result
View All Result
Oz Malayalam
Home FOOD

അറബിക്കടലിലെ ന്യൂനമര്‍ദം: സംസ്ഥാനത്ത് പലസ്ഥലത്തും മഴയും ശക്തമായ കടല്‍ക്ഷോഭവും

by News Desk
May 15, 2021
in FOOD
0
അറബിക്കടലിലെ-ന്യൂനമര്‍ദം:-സംസ്ഥാനത്ത്-പലസ്ഥലത്തും-മഴയും-ശക്തമായ-കടല്‍ക്ഷോഭവും
0
SHARES
4
VIEWS
Share on FacebookShare on TwitterShare on Whatsapp

കൊച്ചി: അറബിക്കടലിൽ ന്യൂനമർദ്ദം രൂപപ്പെട്ടതിന്റെ പശ്ചാത്തലത്തിൽ സംസ്ഥാനത്തിന്റെ പലസ്ഥലത്തും മഴയും ശക്തമായ കടൽക്ഷോഭവും തുടരുന്നു. കനത്ത മഴയ്ക്കിടെ കോഴിക്കോട് മുക്കം ചാത്തമംഗലം ചേനോത്ത് പുഴയിൽ കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിച്ചു. ചേനോത്ത് കിഴക്കേടത്ത് ആർശാണ് മരിച്ചത്. കൊടുങ്ങല്ലൂർ തീരമേഖലയിലെ നൂറോളം വീടുകളിൽ വെള്ളം കയറി. ഉൾക്കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് വിദേശ ബാർജുകളടക്കം ആറ് കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. എറണാകുളത്തെ ചെല്ലാനത്തും വൈപ്പിനിലും കടൽക്ഷോഭം രൂക്ഷമാണ്.

തൃശ്ശൂർ ജില്ലയിലെ കൊടുങ്ങല്ലൂർ, ചാവക്കാട് തീരപ്രദേശങ്ങളിൽ കടലാക്രമണം രൂക്ഷമാണ്. പ്രദേശത്തെ നൂറോളം വീടുകളിൽ വെള്ളം കയറി. എറിയാട് സ്വദേശി ഗിരീഷിന്റെ വീട് തകർന്നു. വെള്ളം കയറിയ പ്രദേശങ്ങളിൽനിന്ന് വെള്ളം ഒഴുക്കിവിടാനുള്ള പ്രവർത്തനങ്ങൾ ജനപ്രതിനിധികളുടെ നേതൃത്വത്തിൽ പുരോഗമിക്കുകയാണ്. നിരവധി ദുരിതാശ്വാസ ക്യാമ്പുകളും പ്രദേശത്ത് തുറന്നിട്ടുണ്ട്. എന്നാൽ കോവിഡ് പശ്ചാത്തലത്തിൽ പലരും ക്യാമ്പുകളിലേക്ക് പോകാൻ വിമുഖത കാട്ടുന്നുവെന്നാണ് അധികൃതർ പറയുന്നത്. പലരും ബന്ധു വീടുകളിലേക്കാണ് പോകുന്നത്. ചാവക്കാട് പ്രദേശത്തും നിരവധി വീടുകളിൽ വെള്ളം കയറി. എന്നാൽ നേരത്തെതന്നെ മുന്നറിയിപ്പുകൾ ലഭിച്ചിരുന്നതിനാൽ ഈ പ്രദേശത്തെ മത്സ്യത്തൊഴിലാളികളൊന്നും കടലിൽ പോയിട്ടില്ല എന്നത് ആശ്വാസം നൽകുന്നതാണ്.

കൊല്ലത്ത് ആലപ്പാട് പഞ്ചായത്തിലാണ് സ്ഥിതിഗതികൾ രൂക്ഷം. പഞ്ചായത്തിലെ മൂന്ന് വീടുകൾ തകർന്നു. ഒട്ടേറെ വീടുകളിൽ വെളളം കയറി. ആലപ്പാട് സ്കൂളിൽ ദുരിതാശ്വാസ ക്യാമ്പ് തുറക്കാനുള്ള നടപടികൾ തുടങ്ങിയിട്ടുണ്ട്. വൈകീട്ടോടെ കടൽക്ഷോഭം കൂടുതൽ രൂക്ഷമാകാനാണ് സാധ്യതയെന്ന് നിയുക്ത എംഎൽഎ സി.ആർ മഹേഷ് പറഞ്ഞു. തീരദേശ വാസികളോട് വീടുകളിൽനിന്ന് ഒഴിഞ്ഞു പോകാൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. താന്നി, ഇരവിപുരം എന്നീ പ്രദേശങ്ങളിലും കടൽക്ഷോഭം രൂക്ഷമാണ്. ജില്ലയിൽ വ്യാഴാഴ്ച വൈകീട്ട് മൂന്നിന് തുടങ്ങിയ മഴ 24 മണിക്കൂർ പിന്നിട്ടിട്ടും മാറ്റമില്ലാതെ തുടരുകയാണ്.

ഉൾക്കടൽ പ്രക്ഷുബ്ധമായതിനെത്തുടർന്ന് മൂന്ന് ശ്രീലങ്കൻ ബാർജുകളടക്കം ആറ് കപ്പലുകൾ കൊല്ലം തുറമുഖത്ത് നങ്കൂരമിട്ടു. മലയോരത്തെയും സ്ഥിതി രൂക്ഷമാണ്. തുടർച്ചയായ മഴയെത്തുടർന്ന് കല്ലടയാറ്റിലെ ജലനിരപ്പ് ഉയർന്നു. മലയോര മേഖലയിൽ പലസ്ഥലത്തും മണ്ണിടിച്ചിൽ ഭീഷണിയുണ്ട്. മലയോര മേഖലയിൽ രാത്രിയാത്ര പൂർണമായും ഒഴിവാക്കണമെന്ന് അധികൃതർ നിർദ്ദേശം നൽകി. തൃക്കോവിൽവട്ടത്ത് തുടങ്ങിയ ദുരിതാശ്വാ ക്യാമ്പിലേക്ക് അഞ്ച് കുടുംബങ്ങളിലെ 25 പേരെ മാറ്റിപ്പാർപ്പിച്ചു. പള്ളിമണ്ണിൽ നാല് വീടുകൾ ഭാഗികമായി തകർന്നു. തകർന്ന വീടുകളിലൊന്നിൽ താമസിച്ചിരുന്ന കോവിഡ് ബാധിതയായ ഗർഭിണിയെ ആശുപത്രിയിലേക്ക് മാറ്റി. ശക്തികുളങ്ങരയിൽ ദേശീയപാതയിലേക്ക് വൻമരം കടപുഴകി വീണു. മരം മുറിച്ചുമാറ്റാനുള്ള നടപടികൾ ഉടൻ തുടങ്ങി.

എറണാകുളം ജില്ലയിലെ ചെല്ലാനത്തും വൈപ്പിനിലും കടലാക്രമണം രൂക്ഷമാണ്. ചെല്ലാനത്തെ ബസാർ, കമ്പനിപ്പടി, കണ്ണമാലി, ചാളക്കടവ് പ്രദേശത്തെ വീടുകളിൽ ഒരാൾ പൊക്കത്തിൽ വെള്ളം കയറി. പല വീടുകളിലും പ്രായമായവരടക്കം കുടുങ്ങി. കോവിഡ് സാഹചര്യത്തിൽ ജനങ്ങളെ ക്യാമ്പുകളിലേക്ക് മാറ്റുന്നത് കടുത്ത വെല്ലുവിളി ഉയർത്തുകയാണ്. ജില്ലയിൽ നാല് ക്യാമ്പുകൾ തുടങ്ങിയതായി ജില്ലാ കളക്ടർ അറിയിച്ചു. കണയന്നൂർ താലൂക്കിലും കൊച്ചിയിലുമാണ് ഇവ. ചെല്ലാനത്ത് രക്ഷാപ്രവർത്തനത്തിനും ദുരന്ത നിവാരണ പ്രവർത്തനങ്ങൾക്കുമായി ദേശീയ ദുരന്ത നിവാരണ സേന എത്തിയിട്ടുണ്ട്. സമാനമായ സാഹചര്യമാണ് വൈപ്പിന്റെ പല മേഖലകളിലുമുള്ളത്. നായരമ്പലം, ഞാറയ്ക്കൽ അടക്കമുള്ള പ്രദേശങ്ങളിൽ കനത്ത നാശനഷ്ടങ്ങൾ ഉണ്ടായിട്ടുണ്ട്. ഇവിടെനിന്ന് ആളുകളെ ക്യാമ്പുകളിലേക്ക് മാറ്റി.

കൊച്ചി നഗരത്തിൽ ഉദയ കോളനി, പി ആൻ ടി കോളനി അടക്കമുള്ളവയിൽ വെള്ളം കയറി. ഇവിടെനിന്നും ആളെ മാറ്റിപ്പാർപ്പിക്കേണ്ടിവരും. മലയോര മേഖലയിലെ ഊരുകളിൽ ആശങ്ക ഉയരുകയാണ്. ചപ്പാത്തുകളിൽ വെള്ളം നിറങ്ങാൽ ജനങ്ങളെ പുറത്തേക്ക് എത്തിക്കുക ദുഷ്കരമാണ്. ഈ പ്രദേശങ്ങളിൽ രക്ഷാപ്രവർത്തനം എത്തരത്തിൽ നടത്തണമെന്ന് ആലോചിക്കാൻ ഇന്ന് അധികൃതർ യോഗം ചേർന്നിരുന്നു. അതിനിടെ ഭൂതത്താൻകെട്ട് അണക്കെട്ടിലെ നാല് ഷട്ടറുകൾ തുറന്നിട്ടുണ്ട്.

ആലപ്പുഴ വിയാനി കടൽപ്പുറത്ത് തിരയിൽപ്പെട്ട വള്ളം. ഫോട്ടോ: സി ബിജു മാതൃഭൂമി

ആലപ്പുഴ ജില്ലയിലും രാവിലെ മുതൽ കനത്ത മഴ തുടരുകയാണ്. ജില്ലയിലെ താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് രൂപപ്പെട്ടു. കുട്ടനാട്ടിലും ജലനിരപ്പ് ഉയരുകയാണ്. രണ്ട് പ്രധാന പാടശേഖരങ്ങളിലെ മടവീഴ്ചയാണ് കുട്ടനാട്ടിലെ ജനനിരപ്പ് ഉയരാനുള്ള പ്രധാന കാരണം. കാവാലം മാണിക്യമംഗലം പാടശേഖരത്ത് രാവിലെ മടവീണു. ചമ്പക്കുളം കൃഷിഭവന്റെ പരിധിയിൽവരുന്ന ഇല്ലംചിറ തൊള്ളായിരം പാടശേഖരത്തും പിന്നീട് മടവീഴ്ച ഉണ്ടായി. ഇതോടെ പുറംബണ്ടുകളിലും മറ്റുമുള്ള വീടുകളിൽ വെള്ളം കയറി. എന്നാൽ വൈകീട്ടുവരെ ആരെയും ക്യാമ്പുകളിലേക്ക് മാറ്റിയിട്ടില്ല.

കിഴക്കൻ വെള്ളത്തിന്റെ വരവ് ഉണ്ടായാൽ മാത്രമെ കുട്ടനാട്ടിൽ കടുത്ത ആശങ്കയ്ക്ക് വകയുള്ളൂവെന്നാണ് അധികൃതർ നൽകുന്ന സൂചന. നിലവിൽ വലിയ വെള്ളപ്പൊക്ക ഭീഷണി കുട്ടനാട്ടിൽ ഇല്ല. എന്നാൽ പത്തനംതിട്ട, കോട്ടയം ജില്ലകളിൽ പെയ്യുന്ന മഴയാണ് കുട്ടനാട്ടിൽ സാധാരണയായി വെള്ളപ്പൊക്കത്തിന് കാരണമാകുന്നത്. അതിനിടെ, ജില്ലയിടെ തീരപ്രദേശത്തും കടലാക്രമണം രൂക്ഷമാണ്. ആറാട്ടുപുഴയിലാണ് നാശനഷ്ടങ്ങൾ കൂടുതൽ. അവിടുത്തെ തീരദേശ റോഡുകൾ പലതും തകർന്നു. ഐആർഇ ഖനനം ചെയ്ത മണൽ കൂട്ടിയിട്ടിരിക്കുന്നതിനാൽ വലിയഴീക്കൽ പ്രദേശത്തു കയറിയ വെള്ളം ഇറങ്ങിപ്പോകാത്തെ വീടുകളിൽ പരന്നൊഴുകുന്ന സ്ഥിതിയുണ്ട്. അമ്പലപ്പുഴ നീർക്കുന്നം, മാത്തേരി ഭാഗത്തും കടലേറ്റമുണ്ട്. ചേർത്തല ഒറ്റമശ്ശേരിയിലും കടൽക്ഷോഭം രൂക്ഷമാണ്.

കോഴിക്കോട് ജില്ലയുടെ തീരപ്രദേശത്തും കടൽക്ഷോഭം രൂക്ഷമാണ്. കടലുണ്ടി, കൊയിലാണ്ടി, കോഴിക്കോട് എന്നിവിടങ്ങളിലാണ് കടൽക്ഷോഭം രൂക്ഷം. കൊയിലാണ്ടിചേമഞ്ചേരി. ചെങ്ങോട്ടുകാവ് പഞ്ചായത്തുകളിൽ ദുരിതാശ്വാസ ക്യാമ്പുകൾ തുടങ്ങാനാണ് നീക്കം. രാത്രിയോടെ കടൽക്ഷോഭവും കാറ്റും ശക്തമാകുമെന്നാണ് ആശങ്ക.

#WATCH | Kerala: Red alert issued in Thiruvananthapuram district for today. Rough sea conditions witnessed. Roads near Shangumugham partially washed away due to coastal erosion. pic.twitter.com/c15Sq6mtR5
— ANI (@ANI) May 14, 2021

Content Highlights:Heavy rain and sea incursion Kerala

Previous Post

WhatsApp privacy policy: സ്വകാര്യതാ നയത്തിൽ നിലപാട് മാറ്റി വാട്സാപ്പ്, അക്കൗണ്ടുകൾ റദ്ദാക്കില്ല

Next Post

18 + പ്രായക്കാർക്കുള്ള വാക്സിൻ തിങ്കളാഴ്ച മുതല്‍ ; കോവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം

Related Posts

തിളങ്ങുന്ന-ചര്‍മം-വേണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

തിളങ്ങുന്ന ചര്‍മം വേണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 19, 2022
219
ശരീരഭാരം-കൂടുന്നോ?-ചോറിന്-പകരം-ഉപയോഗിക്കാം-ആരോഗ്യപ്രദമായ-ഈ-ഉത്പന്നങ്ങൾ
FOOD

ശരീരഭാരം കൂടുന്നോ? ചോറിന് പകരം ഉപയോഗിക്കാം ആരോഗ്യപ്രദമായ ഈ ഉത്പന്നങ്ങൾ

February 19, 2022
264
ഫ്രൂട്ട്-ഡയറ്റിലാണോ?-തിരഞ്ഞെടുക്കാം-ഈ-പഴങ്ങള്‍
FOOD

ഫ്രൂട്ട് ഡയറ്റിലാണോ? തിരഞ്ഞെടുക്കാം ഈ പഴങ്ങള്‍

February 18, 2022
188
പ്രമേഹമുള്ള-സ്ത്രീകള്‍-ഡയറ്റിൽ-ഉൾപ്പെടുത്തേണ്ട-ഭക്ഷണങ്ങൾ
FOOD

പ്രമേഹമുള്ള സ്ത്രീകള്‍ ഡയറ്റിൽ ഉൾപ്പെടുത്തേണ്ട ഭക്ഷണങ്ങൾ

February 17, 2022
170
ശരീരഭാരം-കുറയ്ക്കാന്‍-ചുരയ്ക്കയും-പച്ചച്ചീരയും;-ടിപ്സ്-പങ്കുവെച്ച്-ഭാഗ്യശ്രീ
FOOD

ശരീരഭാരം കുറയ്ക്കാന്‍ ചുരയ്ക്കയും പച്ചച്ചീരയും; ടിപ്സ് പങ്കുവെച്ച് ഭാഗ്യശ്രീ

February 17, 2022
24
കുപ്പിയിൽ-കിട്ടും,-ഇനി-തേങ്ങാവെള്ളത്തിന്റെ-മധുരം…
FOOD

കുപ്പിയിൽ കിട്ടും, ഇനി തേങ്ങാവെള്ളത്തിന്റെ മധുരം…

February 17, 2022
23
Next Post
18-+-പ്രായക്കാർക്കുള്ള-വാക്സിൻ-തിങ്കളാഴ്ച-മുതല്‍-;-കോവിഷീല്‍ഡ്-രണ്ടാം-ഡോസ്-84-ദിവസത്തിന്-ശേഷം

18 + പ്രായക്കാർക്കുള്ള വാക്സിൻ തിങ്കളാഴ്ച മുതല്‍ ; കോവിഷീല്‍ഡ് രണ്ടാം ഡോസ് 84 ദിവസത്തിന് ശേഷം

Leave a Reply Cancel reply

Your email address will not be published. Required fields are marked *

RECENTNEWS

മെൽബൺ കാർണിവൽ – നവംബർ 09 -ന്

മെൽബൺ കാർണിവൽ – നവംബർ 09 -ന്

October 17, 2024
എം-കെ-മുനീറിന്റെ-പദ്ധതിക്കെതിരെ-കൂടുതൽ-തെളിവ്‌-;-ഒപ്പമുള്ളവരിൽ-
സ്വർണക്കടത്തിലെ-പ്രധാനികളും

എം കെ മുനീറിന്റെ പദ്ധതിക്കെതിരെ കൂടുതൽ തെളിവ്‌ ; ഒപ്പമുള്ളവരിൽ 
സ്വർണക്കടത്തിലെ പ്രധാനികളും

October 8, 2024
പ്രതിപക്ഷ-ലക്ഷ്യം-സഭ-
അലങ്കോലമാക്കൽ-:-ടി-പി-രാമകൃഷ്‌ണൻ

പ്രതിപക്ഷ ലക്ഷ്യം സഭ 
അലങ്കോലമാക്കൽ : ടി പി രാമകൃഷ്‌ണൻ

October 8, 2024
ബിഷപ്പാകാതെ-കർദിനാൾ-പദവിയിൽ-;-അപൂർവതയുടെ-തിളക്കവുമായി-മോൺസിഞ്ഞോർ-കൂവക്കാട്‌

ബിഷപ്പാകാതെ കർദിനാൾ പദവിയിൽ ; അപൂർവതയുടെ തിളക്കവുമായി മോൺസിഞ്ഞോർ കൂവക്കാട്‌

October 8, 2024
സപ്ലൈകോ-ഓണച്ചന്തയിൽ-
4.11-കോടിയുടെ-വിൽപ്പന

സപ്ലൈകോ ഓണച്ചന്തയിൽ 
4.11 കോടിയുടെ വിൽപ്പന

October 8, 2024
ജനങ്ങൾ-പാർടിയുടെ-കാവൽ-;-മലപ്പുറത്ത്-മതസൗഹാർദത്തിന്റെ-അടിത്തറ-പണിതത്-കമ്യൂണിസ്റ്റ്-പാർടി-:-
എ-വിജയരാഘവൻ

ജനങ്ങൾ പാർടിയുടെ കാവൽ ; മലപ്പുറത്ത് മതസൗഹാർദത്തിന്റെ അടിത്തറ പണിതത് കമ്യൂണിസ്റ്റ് പാർടി : 
എ വിജയരാഘവൻ

October 8, 2024
സതീശൻ-കാപട്യത്തിന്റെ-
മൂർത്തീഭാവം-;-സഭയുടെ-ചരിത്രത്തിലില്ലാത്ത-അധിക്ഷേപമാണ്‌-നടത്തിയത്‌-:-മുഖ്യമന്ത്രി

സതീശൻ കാപട്യത്തിന്റെ 
മൂർത്തീഭാവം ; സഭയുടെ ചരിത്രത്തിലില്ലാത്ത അധിക്ഷേപമാണ്‌ നടത്തിയത്‌ : മുഖ്യമന്ത്രി

October 8, 2024
ഖാദി-മേഖലയോടുള്ള-കേന്ദ്ര-അവഗണന-അവസാനിപ്പിക്കണം

ഖാദി മേഖലയോടുള്ള കേന്ദ്ര അവഗണന അവസാനിപ്പിക്കണം

October 8, 2024
Oz Malayalam

Email: ozmalayalamnews@gmail.com

Follow Us

  • About Us
  • Advertise
  • Privacy Policy
  • Contact Us

© 2021 OZ Malayalam News - Developed by Website Cox.

No Result
View All Result
  • Home
  • NEWS
    • AUSTRALIA
    • KERALA
    • INDIA
    • WORLD
  • ARTS & STAGE
  • BUSINESS
  • LITERATURE
  • FEATURES
  • SPORTS
  • CINEMA
  • HEALTH
  • TRAVEL
  • FOOD
  • VIRAL

© 2021 OZ Malayalam News - Developed by Website Cox.