WhatsApp privacy policy: ന്യൂഡല്‍ഹി: പുതിയ സ്വകാര്യതാ നയം സ്വീകരിച്ചില്ലെങ്കിലും അക്കൗണ്ട് ഇല്ലാതാക്കില്ലെന്ന് വാട്സാപ്പ് അറിയിച്ചു. മേയ് 15 വരെയായിരുന്നു സ്വകാര്യതാ നയം സ്വീകരിക്കാന്‍ സമയം അനുവദിച്ചിരുന്നത്. അല്ലാത്ത പക്ഷം അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു മുന്നറിയിപ്പ്. എന്നാല്‍ പുതിയ തീരുമാനം അനുസരിച്ച് സമയപരിധി പൂര്‍ണമായും ഒഴിവാക്കിയതായി വാട്സാപ്പ് അധികൃതര്‍ അറിയിച്ചു.
മേയ് 15 നുള്ളില്‍ ഒരു അക്കൗണ്ടും ഇല്ലാതാക്കില്ല. ആരുടേയും വാട്സാപ്പിന്റെ ഉപയോഗം തടസപ്പെടുത്തില്ല. വരുന്ന ആഴ്ചകളിലും മുന്നറിയിപ്പുകള്‍ ഉപയോക്താക്കള്‍ക്ക് നല്‍കും. പുതിയ സ്വകാര്യതാ നയം ഭൂരിഭാഗം പേരും സ്വീകരിച്ചു കഴിഞ്ഞു. ചിലര്‍ക്ക് സാങ്കേതികമായി സ്വീകരിക്കാന്‍ അവസരം ലഭിച്ചിട്ടില്ലെന്ന് കമ്പനി വക്താവ് പറഞ്ഞു.
Also Read: മെയിൽ അയച്ചത് മാറി പോയോ? പേടിക്കണ്ട പിൻവലിക്കാൻ വഴിയുണ്ട്
കഴിഞ്ഞ കുറച്ച് മാസങ്ങളായി തെറ്റിദ്ധാരണകള്‍ നീക്കുന്നതിനായി കമ്പനി പരിശ്രമിക്കുകയാണ്. പുതിയ അപ്ഡേറ്റ് സ്വകാര്യതയെ ഒരു തരത്തിലും ബാധിക്കില്ലെന്ന് ഒരിക്കല്‍ കൂടി ഓര്‍മിപ്പിക്കുന്നതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ജനുവരിയിലാണ് വാട്സാപ്പ് പുതിയ സ്വകാര്യതാ നയം കൊണ്ടുവന്നത്. ഫെബ്രുവരി എട്ടാം തീയതിക്കുളളിഷ സ്വീകരിച്ചില്ലെങ്കില്‍ അക്കൗണ്ട് റദ്ദാക്കുമെന്നായിരുന്നു മുന്നറിയിപ്പ്.
എന്നാല്‍ പുതിയ സ്വകാര്യത നയത്തിനെതിരെ വലിയ തോതിലുള്ള പ്രതിഷേധം ഉണ്ടായി. സ്വകാര്യ വിവരങ്ങള്‍ ചോരാനുള്ള സാധ്യതയെക്കുറിച്ച് വിദഗ്ധര്‍ ചൂണ്ടിക്കാണിച്ചതോടെ പ്രതിഷേധം കൂടുതല്‍ വ്യാപിച്ചു. വാട്സാപ്പ് ബിസിനസ് വഴിയുള്ള ബിസിനസിന് മാറ്റങ്ങള്‍ അനിവാര്യമാണെന്നായിരുന്നു കമ്പനിയുടെ പ്രതികരണം.
The post WhatsApp privacy policy: സ്വകാര്യതാ നയത്തിൽ നിലപാട് മാറ്റി വാട്സാപ്പ്, അക്കൗണ്ടുകൾ റദ്ദാക്കില്ല appeared first on Indian Express Malayalam.