റമദാൻ ദിനത്തിൽ വ്യത്യസ്തമായ വിഭവങ്ങൾ ഒരുക്കിയാലോ, കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടമാകുന്ന ചീസി ചിക്കൻ പാക്കെറ്റ്സ് പരീക്ഷിക്കാം
ചേരുവകൾ
ചിക്കൻ കൂട്ടിന്
- ബോൺലെസ് ചിക്കൻ ചെറുതായി മുറിച്ചത്- ഒരു കപ്പ്
- മുളക് ചതച്ചത്- ഒരു ടേബിൾ സ്പൂൺ
- തണ്ടൂരി ടിക്ക മസാല പൗഡർ- ഒരു ടീസ്പൂൺ
- വിനാഗിരി- ഒരു ടേബിൾ സ്പൂൺ
- കുരുമുളക്പൊടി- അര ടീസ്പൂൺ
- മല്ലിപ്പൊടി- അര ടീസ്പൂൺ
- വെളുത്തുള്ളി ചതച്ചത്- ഒരു ടീസ്പൂൺ
- ഓറഞ്ച് ഫുഡ് കളർ- ആവശ്യത്തിന്
- തൈര്- അരക്കപ്പ്
- ഉപ്പ്- ആവശ്യത്തിന്
പാക്കെറ്റ് തയ്യാറാക്കാൻ
- ബട്ടർ- രണ്ട് ടേബിൾ സ്പൂൺ
- മൈദ- ഒരു ടേബിൾ സ്പൂൺ
- പാൽ- മുക്കാൽ കപ്പ്
- ഉപ്പ്- അര ടീസ്പൂൺ
- കുരുമുളക് പൊടി- അര ടീസ്പൂൺ
- ഒറിഗാനോ- അര ടീസ്പൂൺ
- മൊസറെല്ല ചീസ്- അര ടേബിൾ സ്പൂൺ
- ഫ്രഷ് ക്രീം- കാൽ കപ്പ്
- സമൂസ് ലീവ്സ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചിക്കൻ കൂട്ടിനുള്ള ചേരുവകളെല്ലാം ഒന്നിച്ച് മികസ് ചെയ്ത് അരമണിക്കൂർ മാറ്റി വയ്ക്കുക. ഇനി പാനിൽ രണ്ട് ടേബിൾ സ്പൂൺ എണ്ണയോഴിച്ച് ഈ കൂട്ട് അതിൽ ചേർത്തിളക്കി അടച്ചു വച്ച് നന്നായി ഡ്രൈ ആകുന്നതുവരെ വേവിക്കുക.
ഇനി പാക്കറ്റ് തയ്യാറാക്കാം. പാൻ ചൂടാകുമ്പോൾ ബട്ടർ ഒഴിക്കുക. അതിലേക്ക് തീ കുറച്ചു വച്ച് മൈദ ചേർക്കണം. ഇനി പാൽ ചേർക്കാം. ഇതിലേക്ക് ഉപ്പും കുരുമുളക്പൊടിയും ഒറിഗാനോയും ചേർത്തിളക്കി കുറുക്കി എടുക്കാം ചീസും ക്രീമും ചേർത്ത് ഇളക്കാം.
ഇനി രണ്ട് സമൂസാ ലീവസ് ക്രോസ് ആയി വച്ച് നടുവിൽ ചിക്കൻ കൂട്ടും വച്ച് പായ്ക്കറ്റു പോലെ മടക്കുക. പായ്ക്കറ്റിനായി തയ്യാറാക്കിയ മൈദക്കൂട്ട് കൊണ്ട് ഇത് കവർ ചെയ്യണം. ഇനി വെളിച്ചെണ്ണയിൽ വറുത്തുകോരാം
Content Highlights: Ramadan special Recipe cheese chicken packets