കോഴിക്കോട് > നിരായുധരായ പലസ്തീൻ ജനതയ്ക്കുമേൽ കിരാതമായ ആക്രമണം അഴിച്ചുവിടുന്ന ഇസ്രയേൽ ഭരണകൂടത്തിന്റെ ക്രൂരതക്കെതിരെ സമൂഹ മനസ്സാക്ഷിയുടെ പ്രതിഷേധമുയരണമെന്ന് ഐഎൻഎൽ സംസ്ഥാന പ്രസിഡന്റ് പ്രൊഫ. എ പി അബ്ദുൾ വഹാബ് ആവശ്യപ്പെട്ടു. ജനവിരുദ്ധ ഭരണകൂടങ്ങൾ രാഷ്ട്രീയ നിലനിൽപ്പിനായി സ്വന്തം ജനതയെ ക്രൂരമായി ബലികൊടുക്കുന്നതിന്റെ ഒടുവിലത്തെ ഉദാഹരണമാണ് പലസ്തീനികൾക്കു നേരെയുള്ള ആക്രമണം. ഈ മനുഷ്യത്വ വിരുദ്ധതക്കെതിരെ ജനാധിപത്യ പൊതുബോധം പ്രതികരിക്കണം. ആക്രമണത്തിൽ മലയാളി യുവതി കൊല്ലപ്പെട്ട സംഭവത്തെ അപലപിച്ചു. അഗാധമായ ദുഃഖവും രേഖപ്പെടുത്തി.