മാമ്പഴം ധാരാളമായി ലഭിക്കുന്ന കാലമാണിത്. നല്ല പുളിയും മധുരവുമുള്ള മാമ്പഴം ലഭിച്ചാൽ ഈ കറി തയ്‌യാറാക്കാം.
ചേരുവകൾ
- മാമ്പഴം -5 എണ്ണം
- വറ്റൽ മുളക് അല്പം എണ്ണയിൽ വറുത്തത് – 5 എണ്ണം
- പച്ചമുളക് – 2 എണ്ണം
- ശർക്കര – ആവശ്യത്തിന്
- വെളുത്തുള്ളി അല്ലി – 2 എണ്ണം
- ഉപ്പ് – ആവശ്യത്തിന്
- കടുക് , കറിവേപ്പില , നെയ്‌യ് താളിക്കാൻ – ആവശ്യത്തിന്
തയ്‌യാറാക്കുന്ന വിധം
മാമ്പഴത്തിന്റെ തൊലി എടുത്തു മാറ്റുക..തൊലി നന്നായി കൈ കൊണ്ട് ഞെരടി അതിന്നു കിട്ടാവുന്നത്ര ജ്യൂസ് എടുക്കുക ( നല്ല നാരുള്ള മാമ്പഴമാണെങ്കിൽ തൊലി കൈ കൊണ്ട് പിഴിഞ്ഞാൽ നല്ല ജ്യൂസ് കിട്ടും )..
ഇനി ഈ ജ്യൂസ് ഇൽ മാമ്പഴം ചേർത്ത് ചെറുതായി ഒന്ന് കൈ കൊണ്ട് തന്നെ ഉടയ്‍ക്കുക ശേഷം ഉപ്പ് ചേർക്കാം.
ശർക്കര ചീവി അരക്കപ് വെള്ളത്തിൽ ഇളക്കി അലിയിപ്പിക്കുക.. ചൂടാക്കേണ്ടതില്ല… ഇത് അരിച്ചു കരട് കളഞ്ഞ് മാമ്പഴത്തിൽ ചേർക്കുക. ഇനി വറുത്ത വറ്റൽമുളകും പച്ചമുളകും വെളുത്തുള്ളിയും നന്നായി അരയ്‍ക്കുക. ഈ അരപ്പ് മാമ്പഴക്കൂട്ടിൽ ചേർക്കാം.എല്ലാം നന്നായി മിക്സ് ചെയ്‌യുക
കടുകും കറിവേപ്പിലയും നെയ്‌യിൽ താളിച്ചു മീതെ ഒഴിക്കാം … നല്ല സ്വാദിഷ്ടമായ മാമ്പഴ കറി തയ്‌യാർ
Content Highlights: Mango curry recipe